ചെറുകഥയ്ക്കു പുറത്തുള്ള സർഗ്ഗാത്മക ഗദ്യവിവരണങ്ങൾ 'സർഗ്ഗധാര' എന്ന വിഭാഗത്തിൽ വായിക്കാം.
- Details
- Written by: Harsha Raveendran
- Category: Creative Stream
ആകാശം കറുത്ത കമ്പിളി പുതച്ചതുപോലെ തോന്നി. ഇടിമിന്നലിന്റെ വെളിച്ചം ഇടയ്ക്കിടെ മിന്നിമറഞ്ഞു... കാറ്റിന് ഒരുതരം വീർപ്പുമുട്ടലുണ്ടായിരുന്നു, അത് അടുത്തുവരുന്ന എന്തിനോവേണ്ടി ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നതുപോലെ... ജനലിലൂടെ പുറത്തേക്ക് നോക്കി ഞാൻ നിന്നു. സാധാരണ ഈ സമയമാകുമ്പോൾ ഒരു പേമാരി തുടങ്ങേണ്ടതാണ്. മണ്ണിന് ദാഹിക്കുന്നതിന്റെ നേർത്ത ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു..