കഥകൾ
- Details
- Written by: Anvar Kareparamb
- Category: story
ആ വര്‍ഷത്തെ മഴയ്ക്ക് ഒരു പ്രത്യേക കനമുണ്ടായിരുന്നു. ഹരിഹരന് നെടുങ്കല്ലറയുടെ പടിപ്പുര കടക്കുമ്പോള്‍ ചെരിപ്പിനടിയിലെ പായലില്‍ നിന്ന് ഒരു തണുപ്പ് നെറുകയിലേക്ക് കയറിപ്പോകുന്നത് അയാള്‍ അറിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങോട്ടുള്ള മടങ്ങി വരവാണ്. നഗരത്തിലെ തിരക്കുകളില്‍ നിന്ന്, ചില്ലുജനലുകളും എയര്കണ്ടീഷണറുകളുമുള്ള ജീവിതത്തില്‍ നിന്ന്, ഈ തണുത്ത, ഈര്‍പ്പം നിറഞ്ഞ മൗനത്തിലേക്ക്.
- Details
- Written by: Anvar Kareparamb
- Category: story
അതൊരു പഴയ കാലമായിരുന്നു. മഴ കനത്തു പെയ്യുന്ന ഒരു കർക്കിടക മാസം. പുഴയോരത്തെ 'പണിക്കശ്ശേരി' തറവാട്ടിലെ മച്ചിൻപുറത്ത്, മൺചിരാതിന്റെ മങ്ങിയ വെളിച്ചത്തിൽ ബാല്യകാല ഓർമ്മകൾ അയവിറക്കുകയായിരുന്നു അപ്പുണ്ണി മാഷ്.
- Details
- Written by: Sohan K P
- Category: story

ബസ് പൊടിപടലങ്ങളുയർത്തി മറയുമ്പോൾ, വഴിയോരത്ത് രണ്ട് നിഴലുകൾ മാത്രം ബാക്കിയായി. നഗരത്തിന്റെ കഠിനമായ ചൂടിൽ നിന്നും തിരക്കിൽ നിന്നും ഒരു മോചനം തേടി. അജയും, രവിയും.
- Details
- Written by: Shamseera Ummer
- Category: story

സൈനബ ഒരു സ്കൂൾ ടീച്ചറാണ്. സ്പോർട്സിനോട് (പ്രത്യേകിച്ച് ഫുട്ബോളിനോട് ) വലിയ കമ്പമൊന്നുമില്ലാത്ത എന്നാൽ എല്ലാത്തിനേക്കുറിച്ചും ഏകദേശ ധാരണയുള്ള വിദ്യാർത്ഥികളായ മൂന്ന് മക്കളും ഗൾഫുകാരൻ ഭർത്താവുമുള്ള ഒരു സാധാരണക്കാരിയായ വീട്ടമ്മയും കൂടിയാണ് ടീച്ചർ.
- Details
- Written by: Shamseera Ummer
- Category: story

തൻ്റെ വീടിൻ്റെ ഉമ്മറത്ത് താടിക്ക് കയ്യും കൊടുത്ത് ചിന്തയിലാണ്ടിരിക്കുകയാണ് കദീജ. ഇടക്കിടെ നീണ്ട നെടുവീർപ്പുകളോടെ തലയിടക്കിടെ ആട്ടുന്നുമുണ്ട്.
"ന്താ കയ്ജൂ അനക്കൊരാലോചന "?
ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ കദീജ ആമ തോടിനുള്ളിൽ നിന്നും തല പുറത്തേക്കിടുന്ന പോലെ കഴുത്ത് മാത്രം പുറത്തിട്ട് മതിലിനപ്പുറത്ത് നിൽക്കുന്ന അയൽവാസി നബീസുവിനെയാണ് കണ്ടത്.
- Details
- Written by: Shamseera Ummer
- Category: story

"ടീച്ചറെ.... ഈ ഇക്കാക്ക ഭയങ്കര രസമാണല്ലേ?" ഈ ചോദ്യം കേട്ടാണ് കണക്കിലെ ഒരു പ്രധാന ചോദ്യത്തിന് ഉത്തരം കണ്ടെത്തിക്കൊണ്ടിരുന്ന ഷാഹിന ടീച്ചർ തലയുയർത്തി നോക്കിയത്. നോക്കുമ്പോൾ ഒരു കൈകൊണ്ട് മലയാള പുസ്തകം പിടിച്ച് മറുകൈ തലയിൽ വെച്ച് ആലോചനയോടെ ഇരിക്കുകയാണ് തന്റെ ക്ലാസിലെ വികൃതിയായ സൈനുദ്ദീൻ എന്ന സൈനു.
