ഭാഗം 10

കുടംതുടി മുറുകി കന്യകമാരില്‍ നാഗങ്ങള്‍ കയറിത്തുള്ളാന്‍ തുടങ്ങി. പെട്ടെന്നാണ് അവള്‍ക്കാ തോന്നലു
ണ്ടായത്..
മാളൂന് തന്റെ ദേഹത്തേക്കും ആ പാമ്പ് ഇഴഞ്ഞു കേറുന്നു. അവള്‍ ഇരിപ്പിടത്തില്‍ നിന്നിഴഞ്ഞിറങ്ങി. മുടിയഴിച്ചാടാന്‍ തുടങ്ങി. അമ്മ ഓടി അടുത്തപ്പോള്‍ പുള്ളുവന്‍ വേണ്ടെന്നു കൈകാട്ടി. എല്ലാവരും പരിഭ്രമത്തോടെ നില്ക്കാണ്. അവളാടി ആടി കളം മായ്ക്കാന്‍ തുടങ്ങി.

അവള്‍ അവ്യക്തമായി പറഞ്ഞു. "ഞാന്‍ ..ഞാന്‍..ബ്രഹ്മരക്ഷസ്സ്"
പുള്ളുവനൊന്ന് ഞെട്ടി. അയാള്‍ നാഗക്കളമിട്ട പൊടി കുറച്ച് വാരിയെടുത്ത് അവളുടെ നിറുകിലിട്ടു.

"ആരായാലും പോ..." പുള്ളുവനവളെ കമുങ്ങിന്‍ പൂക്കുലകൊണ്ടു അടിമുടി
ഉഴിഞ്ഞു അത് ദൂരേക്കെറിഞ്ഞു.

ഒടുക്കമവള്‍ ബോധ രഹിതയായി. എല്ലാം കണ്ട് മിണ്ടാനാവാതെ നില്പാണ് മനുവും മറ്റുള്ളവരും..

പുള്ളുവനിത്തിരി വെള്ളം തളിച്ച് (പൂജക്കുവെച്ച ജലം) അവളെ ഉണര്‍ത്തി. 


ഇന്നവള്‍ അമ്മയാണ്, മാളു..ഒരു ആണ്‍ കുഞ്ഞിന്റെ.

മനു ഓഫീസിലേക്ക് ഒരുങ്ങാണ്. മോന് ഒരുമ്മ കൊടുത്ത് അവനെ എടുത്ത മാളൂനും ഒരുമ്മ കൊടുത്ത്

"ഇപ്പൊ അന്നത്തെ പകരം വീട്ടാണോ?", കളിയോടെ,അവനവളുടെ കാതില്‍ ചോദിച്ചു..

"ഒന്നു പോ മനു ദേ അമ്മേം അച്ഛനും നോക്കണുണ്ട്." നാണത്തോടെ അവള്‍ പറഞ്ഞു. കാറില്‍ കേറിയ അച്ഛന് മോനും കൈയിളക്കി കാട്ടി. അര്‍ത്ഥമറിയില്ലേലും റ്റാറ്റ കാണിക്കാന്‍ പഠിച്ചേക്കുന്നു കുറുമ്പന്‍.

അവന്‍ കാറില്‍ കേറി. സംതൃപ്തിയോടെ ദൂരെ അവര്‍ അത് നോക്കി നിന്നു മനൂന്റെ അച്ഛനും അമ്മയും.

അവസാനിച്ചു.

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ