Asokan

നനു നനെ പെയ്യുന്ന ചാറ്റൽമഴ
നനു നനുത്ത പ്രണയം പോലെ 

മഴ കോരി ചൊരിയുമ്പോൾ
തീവ്രമായ പ്രണയം പോലെ  

ആർത്തലച്ച് പെയ്യുന്ന മഴ
പ്രണയ വിരഹം പോലെ... 

ജാലകത്തിലൂടെ മഴ കണ്ട്
നിൽക്കുമ്പോൾ
വർണ്ണനകൾ താനെ കടന്ന് വരും

അവശ്ശതയിൽ,
ചോരുന്ന കൂരയിൽ
മഴയിൽ കുതിർന്ന്
കിടക്കേണ്ടി വരുന്നവർക്ക്-
പനിയും, നീർവീഴ്ചയും
വാതവും.... 

മഴയുമായി ഏറ്റുമുട്ടുന്നവർക്കോ?
പ്രണയവുമില്ല..
വാതവുമില്ല...
മഴയിൽ നിന്നും
ഒളിച്ചോടുന്നുമില്ല
കർഷകനായാലും
മുക്കുവനായാലും അന്നത്തിനായി
മഴയുമായി മല്ലിടുന്നോർ...

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ