Sumesh

അപരാധമെയ്തു തലയറുത്തു, 
അന്നം തേടി വലഞ്ഞൊരുവൻ.
ആരണ്യച്ചൊല്ലല്ലാതൊന്നും  കണ്ടി,
ല്ലാമരക്കൊമ്പിലന്നേരം. 
കണ്ടില്ല പ്രേമസല്ലാപങ്ങൾ,

 
കേട്ടില്ല മോഹനകാവ്യങ്ങൾ. 
ഉള്ളില്ലാത്തൊരു ശരമുടച്ചു,
നഷ്ടമോഹത്തിൻ കണ്ണീർക്കുടം!
ഒരു ഹൃദയത്തിൻ നോവറിഞ്ഞ്,
മറുഹൃദയം പിടഞ്ഞു വീണു! 
അരുതുകളുതിർത്തു ആദ്യകവി,
പിറന്നു,വുലകിലാദ്യകാവ്യം. 
അരുതിൻ പൊരുളുകളറിയാതെ,
വേടൻ നിന്നൊരു ശിലപോലെ.
മൂകജ്ജ്വാല തെളിഞ്ഞു വാനിൽ,
വേടനലിഞ്ഞു മഞ്ഞുപോലെ.     

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ