
അലക്കിയുണങ്ങി
മടക്കാത്തുണികള്‍ നിറഞ്ഞ
ഇരിപ്പിടങ്ങള്‍
മേശവിളക്കിന്‍ മങ്ങിയ നിഴലില്‍
മയങ്ങുന്ന പകുതി വായിച്ച
പുസ്തകങ്ങള്‍
അടുക്കളയില്‍
ധ്യതിയില്‍ നിരതെറ്റിയടുക്കിയ
പാത്രങ്ങളുടെ ഇന്‍സ്റ്റലേഷന്‍
പോര്‍ച്ചില്‍ ഓടിത്തളര്‍ന്നു
കാലഹരണപ്പെട്ട വാഹനത്തിന്‍ടെ
മരവിച്ച യാത്രകളുടെ ശൂന്യത
പെയിന്‍ടിച്ച ചുമരുകളില്‍
പായലിന്‍ പച്ചവര്‍ണ്ണത്തിളക്കം
മുറ്റത്തിന്‍ കോണുകളില്‍
ഉപേക്ഷിയ്ക്കപ്പെട്ട പ്ളാസ്റ്റിക് ടിന്നുകള്‍
ജാലകത്തിനപ്പുറത്തു നിന്നും
കടന്നെത്തും നീലനിലാവിന്‍
നുറുങ്ങു വെട്ടങ്ങളുടെ കാല്‍പ്പനികത
വലിയ ഹാളിലെയും
മുറികളിലെയും ശൂന്യത
കോവണിപ്പടികളിലെ
അജ്ഞാത ശബ്ദവിന്യാസം
കയറിത്താമസതതിന്‍ടെ
ആരവങ്ങളുടെ
ആഘോഷരാവിന്‍ടെ
വര്‍ണ്ണപ്രഭാപൂരത്തിന്‍ടെ
സ്മരണകളിപ്പോഴും
സ്വപ്നം കാണുന്ന വീട്
ഒരു കാറ്റ് വീശുന്നു
മുറ്റമടിയ്ക്കുന്നു,കരിയിലകള്‍
പാകിയടുക്കുന്നു.
