

ഓണമുറ്റത്തെ ഇളംവെയിലും
ഓടിയെത്തുന്ന മന്ദാനിലനും
ആരോരുമറിയാതെ
മാലോകര്‍ കാണാത്ത
പൂക്കളം തീര്‍ക്കുന്നു
പാതയോരത്തെപുല്ലിന്‍ടെ പച്ച
പുലരിമാനചുവപ്പുമായി
കൊഴിയുന്ന പൂവാക
ശ്വേതവര്‍ണ്ണ വ്യത്തം മെനയുന്ന
കുടമുല്ലയും തുമ്പയും
നീലവിണ്ണൊളിശോഭയില്‍
നീളേ ശംഖുപുഷ്ങ്ങളും
മന്ദാരം ചെമ്പകം നന്ത്യാര്‍വട്ടവും
ഭൂമി തന്‍ ഹ്യത്തില്‍
നിന്നൊരായിരം വര്‍ണ്ണങ്ങള്‍
പേരറിയാത്ത കാട്ടുപൂക്കളും
ഇടയ്ക്കോടിയെത്തുന്ന
ചാറ്റല്‍ മഴയും തെന്നലിന്നാരവം
അമ്പലമുറ്റത്തെ തുളസികറുകയും
തേജോമയം വിളങ്ങും ദേവീരൂപം
കുങ്കുമചന്ദനപ്പൊട്ടിന്‍ സുഗന്ധം
മേട്ടിലെ സൗഗന്ധികങ്ങള്‍
കായല്‍പ്പരപ്പിലെ താളമായ്
ശാന്തമാം ഓളങ്ങള്‍
ആരോരുമറിയാത കേള്‍ക്കാതെ
കോകിലസംഗീതമാധുരി
ഇളം വെയിലിന്‍ സ്വര്‍ണ്ണനുലുകള്‍
നെയ്താരോ ഏകാന്തമാം
ദിവാസ്വപ്നം കാണുന്നു
ദീപം തെളിയ്ക്കുന്ന സൂര്യശോഭയില്‍
ഓണത്തേരിന്‍ടെ ശംഖൊലി
അരിക്കോലങ്ങള്‍ തീര്‍ത്തൊരീ
ഓണമുറ്റങ്ങളില്‍
മാവേലിമന്നന്‍ വന്നുവോ
ആരുമറിയാതെയുരിയാടാതെ
അദ്യശ്യനായി മടങ്ങിയോ?
