
ഇരു വ്യത്യസ്ത കുടുംബങ്ങളിൽ നിന്നും
പരസ്പരസ്നേഹവും വിശ്വാസവും കൈമാറി
ആർപ്പും ആഘോഷവുമായി നടന്നുകയറിയ വിവാഹനാൾ
എങ്ങും ആഘോഷം ഇരുകുടുംബങ്ങളിലും ഉത്സവം
കൊടികയറിയ സന്തോഷം
പരസ്പരം സ്വരച്ചേർച്ച ഉണ്ടെന്നാലും
എത്തിചേർന്നതു കുഞ്ഞുങ്ങളിൻ ജന്മത്തിൽ
പിരിയുവതിനാകുമോ..? പിരിയുവതിനാകുമോ.?
എല്ലാം സഹിച്ചു നിന്നവൾ സ്ത്രീ
കുത്തുവാക്കുകൾ പലതും കേട്ടെന്നാലും
മക്കളിൻ മുഖമൊന്നു നോക്കുമ്പോൾ
മക്കൾക്കും വേണ്ടൊരു ജീവിതം
മക്കൾക്കും വേണ്ടെ അപ്പനിൻ സ്നേഹം
എല്ലാം സഹിച്ചു നിന്നവൾ സ്ത്രീ
പിരിയുവതിനാകുമോ..? പിരിയുവതിനാകുമോ.?
