മഴ തോർന്ന നേരം
- Details
- Written by: Harsha Raveendran
- Category: Creative Stream

ആകാശം കറുത്ത കമ്പിളി പുതച്ചതുപോലെ തോന്നി. ഇടിമിന്നലിന്റെ വെളിച്ചം ഇടയ്ക്കിടെ മിന്നിമറഞ്ഞു... കാറ്റിന് ഒരുതരം വീർപ്പുമുട്ടലുണ്ടായിരുന്നു, അത് അടുത്തുവരുന്ന എന്തിനോവേണ്ടി ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നതുപോലെ... ജനലിലൂടെ പുറത്തേക്ക് നോക്കി ഞാൻ നിന്നു. സാധാരണ ഈ സമയമാകുമ്പോൾ ഒരു പേമാരി തുടങ്ങേണ്ടതാണ്. മണ്ണിന് ദാഹിക്കുന്നതിന്റെ നേർത്ത ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു..
ഒരു പ്രണയ തീരം
- Details
- Written by: Muralee Mukundan
- Category: prime experience


(Muralee Mukundan)
‘പ്രണയ തീരം‘ എന്നത്, എന്റെ നാടായ കണിമംഗലത്തുള്ള ഒരു കൊച്ചുവീടിന്റെ പേരാണ്... ഈ പേര് പൊലെ തന്നെ പ്രണയം അനർഗനിർഗളം ഒഴുകി കൊണ്ടിരുന്ന ഒരു അനുരാഗ നദിയുടെ തീരം തന്നെയാണ് ആ പ്രണയ ഗൃഹം...! പ്രണയം എന്നും തുളുമ്പി നിൽക്കുന്ന ഈ സ്നേഹതീരത്തുണ്ടായിട്ടുള്ള സംഭവ വികാസങ്ങളൊക്കെ വെറുതെ ഒന്ന് എഴുതിയിടുവാൻ മോഹം തോന്നിയപ്പോൾ... ഒരു വക ഏച്ചുകെട്ടലുകളും , കൂട്ടി ചേർക്കലുകളുമില്ലാതെ ആയതൊക്കെ പകർത്തിവെക്കാനുള്ള എന്റെ ഒരു പാഴ് ശ്രമമെന്നും ഇതിനെ വിശേഷിപ്പിക്കാം കേട്ടൊ കൂട്ടരെ...
Page 10 of 10



