To Register for the first time

  1. Click Register
  2. Use Email as the username

To Login & Submit a Story

  1. Click Login/Register
  2. Input Email ID & Password
  3. Click രചന സമർപ്പിക്കുക
  4. Add Title of your story
  5. Add content of your stoy
  6. Click "SAVE"


2026 മാർച്ച്  മാസം സമർപ്പിക്കപ്പെടുന്ന ഏറ്റവും മികച്ച ചെറുകഥയ്ക്ക്  Rs1000/ സമ്മാനം. *T&C apply

ക്യത്യം 6 മണിയ്ക്ക് അലാറം  അടിച്ചു. പതിവുപോലെ ശിവദാസന്‍ പ്രഭാതക്യത്യങ്ങളില്‍ വ്യാപ്യതനായി. ബ്രേക്ഫാസ്റ്റിനായി അയാള്‍ക്ക് കാത്തീരിയ്‌ക്കേണ്ടി വന്നു. 'എന്തായിത് സുനന്ദേ ഇതുവരെ റെഡിയായില്ലേ.' അയാൾ ദേഷ്യപ്പെട്ടു. പതിവുള്ള കാര്യമായതുകൊണ്ട് അവർ അതൊന്നും കാര്യമാക്കിയില്ല
ബ്രേക്ക് ഫാസ്റ്റിനോടൊപ്പം ലഞ്ച് ബോക്സും ബാഗിലാക്കി സുനന്ദ  ടേബിളിൽ കൊണ്ട് വച്ചു. 
ബാഗുമെടുത്ത് ശിവദാസൻ റോഡിലേക്ക് ഇറങ്ങി നടന്നുമറയുന്നത് അവര്‍ നിര്‍ന്നിമേഷയാമി നോക്കിനിന്നു.

അപ്പോഴാണ്  സുനന്ദ പൊടുന്നനെ ഒരു കാര്യം ഓർത്തത്.  ഉടന്‍ തന്നെ ഫോണെടുത്ത്  ശിവദാസനെ വിളിയ്ക്കാൻ ശ്രമിച്ചു. പക്ഷേ തുടര്‍ച്ചയായി  റിംഗ് ചെയ്ത് കട്ടാവുകയാണ് ഉണ്ടായത്.

കുളിയും പ്രഭാതഭക്ഷണവും കഴിഞ്ഞ്  അന്നത്തെ ദിനപത്രത്തിലൂടെ സുനന്ദ കണ്ണോടിച്ചു.  ശിവദാസന്‍ടെ റിട്ടയര്‍മെന്‍റിന്‍ടെ വാര്‍ത്തയും ഫോട്ടോയും ഒരു ചെറു കോണില്‍ കൊടുത്തിരുന്നു.

ചീറിപ്പാഞ്ഞു പോകുന്ന ഏറെ ബസ്സുകള്‍ക്ക് ശിവദാസന്‍ കൈ കാണിച്ചു. അവയൊന്നും നിര്‍ത്തിയില്ല. 'ഇന്നും ലേറ്റ് തന്നെ' അയാള്‍ ഓര്‍ത്തു. ഒടുവില്‍ ഒരു ഓട്ടോ വിളിച്ച് റെയില്‍വേസ്റ്റേഷനില്‍ എത്തി. ആ തിരക്കിനിടയില്‍ ഫേൊണ്‍ ശബ്ദം അയാള്‍ കേട്ടതേയില്ല.

അയാള്‍ക്ക് പോകാനുളഃള ട്രെയിന്‍ പുറപ്പെടാന്‍ തയ്യാറായി പ്ളാറ്റ് ഫോമില്‍ കിടക്കുന്നുണ്ടായിരുന്നൂ. ഓടിക്കയറി കിട്ടിയ സീറ്റില്‍ ഒരു കിതപ്പോടെ ഇരുന്നു. 40 km അകലെയുള്ള നഗരത്തിലാണ് ഓഫീസ്.

ഈ സമയത്തെല്ലാം ശിവദാസന്‍ടെ മൊബൈല്‍ ഇടയ്ക്കിടെ അടിച്ചു കൊണ്ടിരുന്നു.

ഒടുവില്‍ ശിവദാസന്‍ ഫോണെടുത്തു.

'എന്താ സുനന്ദേ.  എന്ത് പറ്റി ഇങ്ങനെ വിളിയ്ക്കാന്‍.'

'നിങ്ങള്‍ ഇന്ന് ഓഫിസില്‍ പോകേണ്ട. മടങ്ങിപ്പേന്നോളൂ.'

'എന്താ അത്യാവശ്യം. എനിയ്ക്ക് ലീവില്ലെന്നു അറിഞ്ഞു കുടെ.'
'അതല്ല.  വലിയ ഒരു കാര്യം മറന്നു. ഇന്നലെയായിരുന്നു നിങ്ങളുടെ റിട്ടയന്‍മെന്‍റ്. പത്രത്തില്‍ വാര്‍ത്തയും ചിത്രവുമുണ്ട്.'

ഇതു കേട്ട് ശിവദാസന്‍ ആകെ തളര്‍ന്നു. സീറ്റിര്‍ ചാരിയിയുന്നു. അപ്പോല്‍ ട്രെയിന്‍ ചൂളം വിളിച്ച് പ്ളാറ്റ് ഫോമില്‍ നിന്ന് മെല്ലെ നീങ്ങാന്‍ തുടങ്ങിയിരുന്നു. ഒരു തണുത്ത കാറ്റടിച്ചു. ശിവദാസന്‍ടെ ഞെട്ടലും ദുഃഖവും കണ്ണീര്‍ക്കണങ്ങളായെന്ന പോലെ ഒരു മഴ ശക്തിയായി പെയ്യാര്‍ ആരംഭിച്ചു

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ

Mozhi

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.