To Register for the first time
  1. Click Register
  2. Use Email as the username

To Login & Submit a Story
  1. Click Login/Register
  2. Input Email ID & Password
  3. Click രചന സമർപ്പിക്കുക
  4. Add Title of your story
  5. Add content of your stoy
  6. Click "SAVE"


2026 ഏപ്രിൽ മാസം സമർപ്പിക്കപ്പെടുന്ന ഏറ്റവും മികച്ച ചെറുകഥയ്ക്ക്  Rs1000/ സമ്മാനം. *T&C apply

Radhamani
ബാലകൃഷ്ണൻ ഒരു സാധാരണ കുടുംബത്തിലെ കൂട്ടിയായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്നു. മാതാപിതാക്കളും രണ്ടു സഹോദരങ്ങളും അടങ്ങിയതായിരുന്നു ബാലന്റെ കുടുംബം. മാതാപിതാക്കൾ അവനെ സ്നേഹിച്ചും ഉപദേശിച്ചും അവരുടെ ചുററുപാടുകൾ പറഞ്ഞു കൊടുത്തും ഒരു നല്ല കുട്ടിയായി വളർത്തി. ഇളയ 
കുട്ടികൾക്ക് അവൻ താങ്ങും തണലും പ്രചോദനവുമായിരുന്നു.

കാലങ്ങൾ കഴിയുന്തോറും അവൻ പഠിച്ചുമിടുക്കനായി. അവന്റെ പരിശ്രമത്താൽ ഒരു സർക്കാർ ഉദ്യോഗസ്ഥനായി. പതിയെ വീട്ടിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു കൊണ്ട്  മാതാപിതക്കളെ സഹായിച്ചും സ്നേഹിച്ചും ജീവിച്ചു. അയാൾ നാട്ടിനും വീട്ടിനും പ്രീയപെട്ടവനായി. അയാൾ പ്രാണനായി സ്നേഹിച്ചവളെ വിവാഹം ചെയ്തു.

ആ സ്നേഹവല്ലരിയിൽ മൂന്നു പൂക്കൾ വിടർന്നു. ആ കുടുംബംസ്നേഹത്തിന്റേയും സമാധാനത്തിന്റേയും പാതയിൽ പൊയ്ക്കൊണ്ടിരുന്നു. കാലങ്ങൾ കഴിയുന്തോറും മക്കളൊക്കെ വലുതായി വിദ്യാഭ്യാസമൊക്കെ പൂർത്തിയായി ഓരോരുത്തർ ജോലിക്കായി ഓരോ സ്ഥലങ്ങളിൽ ചേക്കേറി. അവർക്കും പതിയെ കുടുംബമായി, 
കുട്ടികാളായി. ബാലനും ഭാര്യക്കും പ്രായമായി, അദ്ദേഹത്തിന് റ്റടയർമെന്റ് ആയി. ആ ദിവസം അദ്ദേഹത്തിന്റെ നെഞ്ചിൽ വല്ലാത്ത ഭാരമായിരുന്നു. എങ്കിലും
അദ്ദേഹം മനസ്സുകൊണ്ട് ആശ്വാസം കണ്ടെത്തി. ജോലിയുള്ളവരെല്ലാം ഈ ഒരവസ്തതരണം ചെയ്യേണ്ടതല്ല. താനും ഈ അവസ്തയേ മറികടക്കണം. 

ഇതിനിടയിൽ സുഹൃത്തുകളും മേലധികാരികളുംഅദ്ദേഹത്തെ പുകഴത്തി പറയുകയും ഹസ്തദാനം ചെയ്യുകയും പൊന്നാട അണിയിക്കുകയും സമ്മാനങ്ങൾ നൽകുകയും 
ചെയ്ത് അദ്ദേഹത്തേ യാത്രയാക്കി. വീട്ടിലും പാർട്ടിയും ഫോട്ടോയെടുക്കലുമൊക്കെ നടന്നു തന്റെ മക്കളേയും ഭാര്യയേയും ചേർത്തു നിർത്തി.

ബന്ധുക്കളുംസഹപ്രവർത്തകരും അയൽക്കാരുമൊക്കെ പൊയ്ക്കഴിഞ്ഞു. ബാലനും തന്റെ വേഷങ്ങളൊക്കെ അഴിച്ചു.കറേ നേരം സിറ്റൗട്ടിൽ തന്റെ സന്തത സഹചാരിയായ ചാരു കസേരയിൽ കണ്ണുകൾ അടച്ചകിടന്നു. ഏതോ ഒരു നിമിഷം കണ്ണുകൾ തുറന്നു തന്റെ അരികിൽ തന്റെ പ്രാണനയവൾ മാത്രം. അവളുടെസ്നേഹമായ തലോടലിൽ അയാൾ ദീർഘശ്വാസമെടുത്തു.

പിള്ളാരൊക്കെ ഉറങ്ങിയോ?

ഉം, ഉറങ്ങി. കിടക്കുന്നില്ലേ? പുറത്ത് മഞ്ഞുണ്ട്. അകത്തേക്കു വരൂ.

ഇനി ഈ മഞ്ഞും തണുപ്പും ഒക്കെയല്ലേ കൂട്ടി നായ് നമുക്കുളളു ഇതാക്കെ ശീലിക്കേണ്ടേ. അതും പറഞ്ഞു കൊണ്ടദേഹംകസേര നിന്നും എഴുന്നേറ്റു കിടക്കാനായി പോയി. കഴിഞ്ഞ കാലത്തെ തിരക്കിൽ നിന്നും ജീവിത ശൈലിയിൽ നിന്നും താൻ മുക്തനായി. ഇനിയെന്ത്. തന്റെ കണ്ണുകൾ അറിയാതെ ഈറനായി. അന്നത്തെ രാത്രി അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞില്ല. തന്റെ അരികിൽ കിടക്കുന്ന ഭർത്താവിന്റെ മനസ്സിന്റെ സംഘർഷം അവരും അറിയുന്നുണ്ടായിരുന്നു.

പിറ്റേ ദിവസം മുതൽ തന്റെ നിനചര്യകളിൽ മാറ്റങ്ങൾ വരുത്തി. രാവിലെ കുറെ നേരം നടത്തം അതു കഴിഞ്ഞാൽ കുറച്ചു വ്യായമമുറകൾ പിന്നെ കുഞ്ഞുമക്കളെ കളിപ്പിച്ചുംമറ്റും സമയങ്ങൾ പോക്കി. പിന്നെ കൃഷിത്തോട്ടം സംരക്ഷിച്ചും സമയം ചെലവിട്ടു. ക്ഷേത്ര സദർശനം. ബന്ധുക്കളുടെ വീടുകളിൽ പോവുക. അങ്ങനെ ദിനരാത്രങ്ങൾ കഴിച്ചു കൂട്ടി.

കാലങ്ങൾ കഴിയവേ തന്റെ ശരീരവും പണിമുടക്കിത്തുടങി. പിന്നെ പലപ്പോഴും വിശ്രമം തന്നെ. രാവിലെയുള്ള നടത്തം കഴിഞ്ഞാൽ  തന്റെ ചാരു കസേരയിൽ കുറേ നേരം വിശ്രമിക്കു അതിന്റെ കൂടെ പേപ്പർ വായന നടത്തും ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു. ഒരു ദിവസം അദേഹം നടന്നിട്ടു വന്നപ്പോൾ സിറ്റൗട്ടിൽ ചാരുകസേര കാണാനില്ല. താൻ നാക്കാൻ പോയപ്പോൾ അതിവിടെയുണ്ടായിരുന്നല്ലോ പിന്നെ ഇതെവിടെപ്പോയി. അദ്ദേഹം തന്റെ ഭാര്യയെ വിളിച്ചു, കസേര എവിടെ എന്നു ചോദിച്ചപ്പോഴാണ് അവരും അത് അറിയുന്നത്.

ഇതേ സമയം തന്റെ ഇളയമകനും ഭാര്യയും അകത്തു നിന്നുമറ ണിവന്നു.

"അച്ഛൻ എന്താ തിരയുന്നത്, ആ അഴുക്കുകയറി നരച്ച കസേരയാണോ? അതു ഞാൻ എടുത്തു മാറ്റി, അച്ഛന്റെ മുറിയൽ ഇട്ടു. ആരെങ്കിലുമൊക്കെ കയറി വരുന്നതല്ലേ. വൃത്തികേട് കാണേണ്ടല്ലോ. വേറേ കസേരക്ക് ഓഡർ കൊടുത്തിട്ടുണ്ട്. അതുമല്ലെങ്കിൽ അച്ഛന് അകത്തിരുന്ന് പേപ്പർ വായിക്കാമല്ലോ ഇവിടിരുന്ന് കൊതുകടി കൊള്ളുകയും വേണ്ട."

അദ്ദേഹം ഒന്നും പറഞ്ഞില്ല. തന്റെ സ്ഥാനം എവിടെയാണെന്ന് പറയാതെ പറഞ്ഞു മക്കൾ. 

"അച്ഛന് ഒന്നും തോന്നരുത് എല്ലാവർക്കും നല്ലതിനാ പഴയ സാധനങ്ങൾ വീടിന്റെ ഐശ്വര്യം നശിപ്പിക്കും. വീടിന്റെ പോസിറ്റീവ് എനർജി നഷ്ടപെടും", 
മരുമകൾ കൂട്ടി ചേർത്തു.

അദേഹം ഇത്രമാത്രം പറഞ്ഞു, "എല്ലാം മനസ്സിലായി, പഴയതൊക്കെ നെഗറ്റീവ് ആണ്. കാണുന്നതും."

അതിനു ശേഷം അദ്ദേഹം മുറിയിൽത്തന്നെ കഴിച്ച കൂട്ടി. അത്യാവശം ഘട്ടങ്ങളിൽ മാത്രം പുറത്തേക്ക് വന്നു. സമയങ്ങൾ കടന്നു പൊയ് അദ്ദേഹം എല്ലാം ഉപേക്ഷിച്ച് ഈ ലോകത്തു നിന്ന് യാത്രയായി. പിന്നെ ചടങ്ങകൾ ഒക്കെ കഴിഞ്ഞു. അദ്ദേഹത്തിന്റെ പുഞ്ചിരിക്കുന്ന ഒരു ഛായാചിത്രം ചില്ലിട്ടു പ്രധമ മുറിയിൽ സൂക്ഷിച്ചു.

കാലങ്ങൾ അധികമാകും മുമ്പേ അമ്മയെ മക്കൾ പങ്കിട്ടെടുത്തു. കുറച്ചു നാൾ കഴിഞ്ഞ് ഏതോ ഒരനാഥാലയത്തിന്റെ നാലുച്ചുവരു കൾക്കുള്ളിൽഅവർ അഭയം പ്രാപിച്ചു.

ഒടുവിൽ ഒരു ദിനം പുഞ്ചിരിക്കുന്ന ബാലന്റെ കൃഷ്ണന്റെചില്ലിട്ട ചിത്രം അകമുറിയിൽ ഒരു മൂലയൽ സ്ഥാനം പിടിച്ചു കുറച്ചു നാളിനുശേഷം ആ മുറിയിൽ കണ്ടതോ അദ്ദേഹത്തിന്റെ  സുന്ദരമായ പുഞ്ചിരിക്കുന്ന ചിത്രത്തിനു പകരം ചിതൽക്കൂന ചില്ലു മാത്രം ബാക്കിയായി.

ഓരോ വ്യക്തിയും ഈ അവസ്തയിൽ കൂടിയാണ് കടന്നു പോകുന്നത്. ആരും ഇനിയുള്ള കാലം ഇതിൽ നിന്നും വ്യത്യസ്തരല്ല.

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ

Mozhi

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.