
ശനിയാഴ്ച വൈകുന്നേരം — കൊച്ചിയിൽ സൂര്യൻ അസ്തമിക്കാൻ മടിച്ചുനിൽക്കുന്ന ആ ഒരു മണിക്കൂർ. നഗരം ഒരു നെടുവീർപ്പ് ഇടുന്നതുപോലെ. തെരുവുകൾ നിറഞ്ഞൊഴുകുന്ന വാഹനങ്ങൾ, ട്രാഫിക് സിഗ്നലുകളുടെ മാറുന്ന വർണ്ണ വെളിച്ചം — ബസ് സ്റ്റോപ്പിലും സ്റ്റാൻഡിലും നിറയുന്ന ജനം. തലങ്ങും വിലങ്ങും ഓടുന്ന ഓട്ടോകൾ.
ആ ഒഴുക്കിനൊപ്പം ചേർന്ന് തിരക്കിൽ ലയിച്ചുപോകാതെ സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മൂന്നാം നില ശാന്തമായി നിൽക്കുന്നു — ഒരു ദ്വീപ് പോലെ.
അക്കൗണ്ടന്റ് മായ മേനോന്റെ ഡെസ്കിൽ മാത്രം വെളിച്ചം കത്തി നിന്നു. ബാക്കിയുള്ള ബാങ്ക് സ്റ്റാഫ് ഒന്നൊന്നായി ഇറങ്ങിപ്പോയിരുന്നു — ഞായറാഴ്ചയ്ക്ക് മുൻപുള്ള ആ ഓട്ടം. ചെരുപ്പടി ശബ്ദങ്ങൾ, ലിഫ്റ്റ് ബട്ടൺ, ചിരിയും വർത്തമാനവും. ആ ആരവങ്ങളെല്ലാം അകന്ന് അകന്ന് പോയി.
ബാങ്ക് ജോലി ചെയ്യുന്ന മൂന്നാം നിലയിൽ മായ തനിച്ചായി. ഒരു ആഴ്ചാവസാനമുള്ള പതിവ് റൂട്ടീൻ. ഫയൽ പരിശോധനകൾ, സിസ്റ്റം ലോഗ്ഔട്ട് ചെയ്യുക, ലൈറ്റ് ഓഫ് ചെയ്ത് ഇറങ്ങുക. നാളെ ഞായറാഴ്ചയാണ്. ഇന്ന് വീട്ടിലെത്താന്‍ അൽപ്പം വൈകും. എട്ടൊൻപത് വർഷമായി മായ ഇതേ ദിനചര്യ ആവർത്തിക്കുന്നു.
പെട്ടെന്ന് കമ്പ്യൂട്ടർ സ്ക്രീനിൽ ഒരു വലിയ സംഖ്യ മായയുടെ ശ്രദ്ധയില്‍പ്പെട്ടത്: 1,500,000.00 രൂപ — ഒറ്റ ട്രാൻസാക്ഷൻ. ഒരു ദിവസം. ഒരജ്ഞാത ഓഫ്‌ഷോർ അക്കൗണ്ടിലേക്ക്.
കൂടുതല്‍ ചെക്ക് ചെയ്തപ്പോള്‍ മായയുടെ മനസ്സിൽ സംശയത്തിന്റെ നിഴലുകൾ വീണു. വീണ്ടും റിഫ്രഷ് ചെയ്ത് നോക്കി. ഒരിക്കൽ. രണ്ടാമത്. മൂന്നാമത്. ആ സംഖ്യ ഒരു പൊരുത്തക്കേട് സൃഷ്ടിച്ച് സ്ക്രീനിൽ തെളിഞ്ഞു നിന്നു.
ഫയൽ കോഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിരിക്കുന്നു. എന്തോ എറർ (error) വന്ന് ഈ നമ്പർ ലീക്കായതാണ്. അപ്രൂവലോ ഓഡിറ്റ് ട്രയലോ ഇല്ലാത്ത ഈ ദുരൂഹ ട്രാൻസാക്ഷൻ. ഒരു ഡിജിറ്റൽ സിഗ്നേച്ചർ മാത്രം — ബാങ്ക് മാനേജർ ആർതർ വോസിന്റേത് മാത്രം.
ജനാലയ്ക്ക് പുറത്ത് ഒരു പക്ഷി ചിറക് ഒതുക്കി. തെരുവ് ഇരുട്ടിലേക്ക് അമര്‍ന്നു തുടങ്ങി. ഒരു തണുത്ത കാറ്റ് വീശി. മഴ ചാറാൻ തുടങ്ങി.
ആർതർ വോസ്. ഒൻപത് വർഷം ഈ ബാങ്കിൽ. ബോർഡ് മീറ്റിംഗിലെ പ്രധാന സ്ഥാനത്ത് ഇരിക്കുന്ന ആൾ. സ്റ്റാഫ് പാർട്ടിയിൽ ടോസ്റ്റ് ചെയ്യുന്ന ആൾ. മായയ്ക്ക് ഒരിക്കൽ അപ്രൈസൽ ലെറ്റർ സൈൻ ചെയ്ത് കൊടുത്ത ആൾ
"ഔട്ട്‌സ്റ്റാൻഡിംഗ് പെർഫോമൻസ്, മായ" എന്ന് ഹൃദ്യമായി പ്രശംസിക്കുന്ന മാനേജർ. സ്റ്റാഫിനെല്ലാം ബഹുമാനമുള്ള വ്യക്തിത്വം.
'എന്തായിരിക്കും ഈ ഇടപാടിന് പിന്നിൽ? ഇതിൽ മാനേജരുടെ റോൾ എന്താണ്?'
കണ്ടെത്തണം. മായ തീരുമാനിച്ചു. എന്തോ കള്ളത്തരം നടക്കുന്നുണ്ട്. ബാങ്കിനെ അതിൽ നിന്ന് രക്ഷിച്ചേ മതിയാകൂ.
മായ ഫോൺ ഡയറക്ടറി നോക്കി. ഒരു നമ്പർ ഡയൽ ചെയ്തു. കോൺടാക്ട്സിൽ ഒരു പേര് — ഡിറ്റക്ടീവ് രാംപ്രസാദ്. പ്രഗത്ഭനായ പ്രൈവറ്റ് കുറ്റാന്വേഷകൻ. ക്രൈം കൺസൾട്ടന്റ് എന്ന നിലയിൽ പ്രശസ്തൻ. പെട്ടെന്ന് തന്നെ കോൾ കണക്ട് ആയി.
"രാംപ്രസാദ് അല്ലേ... ഞാൻ മായ മേനോൻ. ബാങ്കിൽ നിന്നാണ്. ഒരു എമർജൻസി ഉണ്ട്. ഇന്ന് രാത്രി ബാങ്കിലേക്ക് വരാൻ പറ്റുമോ? ഫോണിൽ എക്സ്‌പ്ലെയിൻ ചെയ്യാൻ... കഴിയില്ല."
ഫോണിന്റെ മറ്റേ അറ്റത്ത് ഒരു നിമിഷത്തെ നിശ്ശബ്ദത.
"ഇന്നല്‍പ്പം തിരക്കുണ്ട്. എങ്കിലും മായ പറഞ്ഞാല്‍ എനിക്ക് നിഷേധിക്കാന്‍ കഴിയില്ല. കൃത്യം 6.30 മണിക്ക് ഞാൻ ബാങ്കിലെത്താം. പക്ഷേ ആ സമയത്ത് ബാങ്ക് തുറക്കാൻ കഴിയുമോ?" — ഡിറ്റക്ടീവ് രാംപ്രസാദ് ചോദിച്ചു.
"അതൊരു പ്രശ്‌നമല്ല. ഞാൻ ബാങ്കിലുണ്ട്. നിങ്ങൾ വന്നിട്ടേ ഞാൻ പോകുന്നുള്ളൂ."
മായയുടെ ഒരു അകന്ന ബന്ധുവും കോളേജില്‍ സീനിയറുമായിരുന്നു രാം. പ്രശസ്തനായ കുറ്റാന്വേഷകനും പോലീസ് കൺസൾട്ടന്റുമാണ്.
ഡിറ്റക്ടീവ് രാംപ്രസാദിന്റെ മോട്ടോർസൈക്കിൾ കൃത്യസമയത്ത് ബാങ്കിന് മുന്നിൽ നിന്നു — മഴ തോർന്നിരുന്നു. നനഞ്ഞ ടാർ റോഡിൽ നിയോൺ വിളക്കുകളുടെ പ്രകാശം പ്രതിഫലിച്ചു. ഒരു ഇല ചളിവെള്ളത്തിൽ ഒഴുകി, മൺഹോളിന് അരിക് ചേർന്ന് നിന്നു.
രാംപ്രസാദ്. ഒരു നോട്ടം കൊണ്ട് ആ മൂന്നു നില കെട്ടിടത്തെ ആകെ ഒന്ന് വീക്ഷിച്ചു. ജാക്കറ്റിലെ മഴത്തുള്ളികള്‍ കുടഞ്ഞ് കളഞ്ഞ് അദ്ദേഹം ബാങ്കിന്റെ പടികൾ കയറി.
മായ റെക്കോർഡ്സ് (records) ഓപ്പൺ ചെയ്തു. രാംപ്രസാദ് ഓരോ സ്ക്രീനും സ്ക്രോൾ (scroll) ചെയ്തു — ഏറെ നേരം നമ്പറുകളുടെ പാറ്റേണുകളിലൂടെ (pattern) അദ്ദേഹം സഞ്ചരിച്ചു. ഒരു മണിക്കൂർ കടന്നുപോയി. ഒടുവിൽ ആ കോഡ് രാംപ്രസാദ് കണ്ടെത്തി. ഫയൽ തുറക്കപ്പെട്ടു.
മായ ഞെട്ടിപ്പോയി! നിരവധി കണക്കില്‍പ്പെടാത്ത ഇടപാടുകള്‍ ആ അക്കൗണ്ടിലൂടെ നടന്നിരിക്കുന്നു. സോഴ്സ് വ്യക്തമല്ല. തനിയ്ക്കോ അല്ലെങ്കില്‍ മറ്റാര്‍ക്കോ വേണ്ടി ആര്‍തര്‍ നടത്തുന്ന പണമിടപാടുകള്‍.
"കണ്ടാല്‍ തികച്ചും മാന്യന്‍മാരെന്നു തോന്നുന്ന പലരും വലിയ ക്രിമിനലുകളാകാം. എന്റെ സ്വന്തം അനുഭവത്തില്‍ നിന്നും ഞാന്‍ ഒരു കാര്യം പറയാം. ഒരാളെയും അമിതമായി വിശ്വസിക്കാനോ ബഹുമാനിക്കാനോ നിൽക്കാത്തതാണ് നല്ലത്," രാംപ്രസാദ് പറഞ്ഞു.
അപ്പോഴേയ്ക്കും സമയം 7.30 pm കഴിഞ്ഞിരുന്നു.
പൊടുന്നനെ ബാങ്കിന്റെ മുൻവാതിൽ ഇടിച്ച് തകര്‍ക്കുന്നതുപോലെ ഒരു ശബ്ദം കേട്ടു. ആ ശബ്ദം ആ കെട്ടിടത്തിന്റെ ഓരോ ഭിത്തിയിലും പ്രതിധ്വനിച്ചു. മായ ഒരു നിലവിളി വായ്ക്കകത്ത് അടക്കി. രാംപ്രസാദ് ചാടിയെഴുന്നേറ്റു.
ആയുധധാരികളായ നാലു പേർ അകത്തേയ്ക്ക് കയറി. എല്ലാവരും കറുത്ത മുഖംമൂടി (mask) ധരിച്ചിരുന്നു. അവരുടെ ഓരോ ചലനവും വളരെ ചടുലമായിരുന്നു (fast). ഒരൊറ്റ സെക്കൻഡ് പോലും പാഴാക്കാതെ അവര്‍ സെക്യൂരിറ്റി പാനലും സിസിടിവിയും ഓഫ് ആക്കി. എക്സിറ്റ് ഡോറുകൾ ക്ലോസ് ചെയ്തു — ഒരു പ്രൊഫഷണൽ ടീമിന്റെ കൃത്യതയോടെ.
സംഘത്തിന്റെ ലീഡർ എന്ന് തോന്നിക്കുന്ന ആള്‍ അവരുടെ നേരെ തോക്ക് ചൂണ്ടി അട്ടഹസിച്ചു: "എവിടെ നിങ്ങളുടെ മാനേജര്‍ ആര്‍തര്‍?"
"ആര്‍തറോ? മാനേജര്‍ വീട്ടില്‍ എപ്പോഴേ പോയി. ഇവിടെ ഞങ്ങള്‍ മാത്രമേയുള്ളൂ," പേടിച്ച് വിറച്ചു കൊണ്ട് മായ പറഞ്ഞു.
"ഇല്ല... അവൻ ഇവിടെ ഒളിച്ചിരിപ്പുണ്ട്. ഞങ്ങളെ വഞ്ചിച്ച് ആര്‍തറിന് രക്ഷപ്പെടാന്‍ കഴിയില്ല."
അപ്പോഴേയ്ക്കും അകത്തെ ക്യാബിനിൽ ഒളിച്ചിരുന്ന മാനേജരെ രണ്ടു പേര്‍ ബലമായി പുറത്തെത്തിച്ചു. "ഇദ്ദേഹം ഇവിടെ ഉണ്ടായിരുന്നോ?" അവർ അത്ഭുതപ്പെട്ടു.
മുഖംമൂടിയിട്ട മറ്റൊരുത്തന്‍ ഒരൊറ്റ ഇടിയില്‍ ആർതറിന്റെ മൂക്ക് തകര്‍ത്തു. അയാള്‍ വട്ടം കറങ്ങി തറയില്‍ വീണു. ആര്‍തറിന്റെ മുഖത്ത് നിന്ന് രക്തം ഒഴുകി തറയില്‍ പടര്‍ന്നു. ആ ദൃശ്യം കണ്ട് മായ നിമിഷം മരവിച്ചുപോയി.
രാംപ്രസാദിനെയും മായയെയും അക്കൗണ്ട്സ് റൂമിൽ നിന്ന് ഇറക്കി തറയിൽ ഇരുത്തി. മറ്റൊരാള്‍ ആര്‍തറിനെ ഭീഷണിപ്പെടുത്തി എഴുന്നേല്‍പ്പിച്ചു. ബാങ്കിന്റെ ലോക്കർ റൂം തുറന്നു. പണവും സ്വർണ്ണവും ബാഗുകളിലാക്കി അവര്‍ സ്ഥലം കാലിയാക്കി.
ഇതിനിടയില്‍ രാംപ്രസാദിന്റെ രണ്ടാമത്തെ ഫോണില്‍ നിന്നുള്ള എമർജൻസി മെസേജ് വഴി നാൽപ്പത് മിനിറ്റ് കഴിഞ്ഞപ്പോഴേയ്ക്കും പോലീസ് സ്ഥലത്തെത്തി. സോക്സിനടിയിൽ ഒളിപ്പിച്ചിരുന്ന ആ ഫോണ്‍ കണ്ടെത്താന്‍ അക്രമികള്‍ക്ക് കഴിഞ്ഞില്ല. പോലീസ് വന്നപ്പോള്‍ അവരെ മൂന്നു പേരെയും കസേരയില്‍ കെട്ടിയിട്ട നിലയിലായിരുന്നു.
ഇൻസ്പെക്ടർ വിക്രമിന് ആർതറിന്റെ പരിക്കുകളിൽ സംശയം തോന്നി. "എന്താണുണ്ടായത്?" അയാള്‍ ചോദിച്ചു.
"അവർ ആയുധധാരികളായിരുന്നു, എല്ലാം കൊള്ളയടിച്ചു. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല... ക്ഷമിക്കൂ," ആർതർ പറഞ്ഞു. "ഞാൻ അകത്തെ ക്യാബിനിൽ ഒരു ജോലിയിലായിരുന്നു. മായ ഇവിടെ ഉണ്ടായിരുന്നത് ശ്രദ്ധിച്ചില്ല."
അത് വിശ്വസിക്കാന്‍ കഴിയുന്ന ഒരു പ്രസ്താവന ആണെന്ന് രാം പ്രസാദിന് തോന്നിയില്ല. രാംപ്രസാദ് ആർതറിന്റെ കൈ പരിശോധിച്ചു. ഇടി ഏൽക്കുന്ന ഒരാൾ പ്രതിരോധിക്കാന്‍ കൈ ഉയർത്തും — ഒഴിവാക്കാനാകാത്ത ഒരു ഹ്യൂമൻ റിഫ്ലക്സ് (human reflex). ആർതറിന്റെ കൈകൾ ഉയർന്നതിന്റെ ഒരടയാളവും ഇല്ല. ആ ഇടി അയാള്‍ പ്രതീക്ഷിച്ചിരുന്നതുപോലെയാണ് തോന്നിയത്.
രാംപ്രസാദ് ഇൻസ്പെക്ടറോട് പറഞ്ഞു: "ഒരു കാര്യം പറയാനുണ്ട്. ആര്‍തറിനെക്കുറിച്ച് ചില സംശയങ്ങളുണ്ട്. ശനിയാഴ്ച വൈകുന്നേരം മായ ഇവിടെ കാണും എന്നറിയാവുന്ന അയാള്‍ നടത്തിയ നാടകമാണ് ഈ ഹെയ്സ്റ്റ് (heist) എന്ന് എനിക്ക് സംശയമുണ്ട്. മാത്രമല്ല ബാങ്കിലെ കണക്കുകള്‍..."
രാംപ്രസാദ് പറഞ്ഞു നിർത്തി. ജനാലയ്ക്ക് പുറത്ത് മഴ വീണ്ടും തുടങ്ങിയിരുന്നു. മഴവെള്ളം ഗ്ലാസ്സിലൂടെ ഒഴുകി ഇരുട്ടിലേക്ക് ലയിച്ചു. ഇൻസ്പെക്ടർ വിക്രം ആർതറിനെ ചോദ്യം ചെയ്യാനാരംഭിച്ചു.
ഞായറാഴ്ച പ്രഭാതം പുലര്‍ന്നു. ബാങ്കിലെ ലോക്കർ വിശദപരിശോധനയ്ക്കായി ഇൻവെസ്റ്റിഗേഷൻ ടീം എത്തി. ഇൻസ്പെക്ടർ, സഹായി, മായ, രാംപ്രസാദ്... കൂടെ മാനേജർ ആർതറുമുണ്ടായിരുന്നു.
ആർതർ വോൾട്ടിന്റെ (vault) ഉരുക്കുവാതിൽ തുറന്ന് അവരെ അകത്തേയ്ക്ക് ആനയിച്ചു. മൂന്നു വാതിലുകളും അറകളുമായി ഒരു വലിയ സ്ട്രോങ്ങ് റൂമായിരുന്നു അത്.
"ഇൻസ്പെക്ടർ, വോൾട്ടിന്റെ എമർജൻസി ക്യാമറയിൽ ബാക്കപ്പ് ഫൂട്ടേജ് ഉണ്ടാകും. ഒരുപക്ഷേ അറ്റാക്കേഴ്സ് വിസിബിൾ ആകും. ശ്രീ. രാംപ്രസാദ് കൂടെ വന്നാൽ... he knows what to look for." ആർതർ പറഞ്ഞു.
ഇൻസ്പെക്ടർ വിക്രം ഇതിനകം വോൾട്ടിന് നേർക്ക് നടന്നു. രാംപ്രസാദ് ഒരൊറ്റ സെക്കൻഡ് ആ ഡോറിന്റെ കനം നോക്കി — ആ സ്റ്റീൽ, ആ തിക്നെസ്സ്. ഉള്ളിൽ ഒരു കോളിംഗ് ബെൽ, പിന്നെ സേഫ്റ്റി വാണിംഗ് സെൻസറുകൾ. എല്ലാവരും അകത്ത് കയറി.
വോൾട്ടിന്റെ ഉള്ളിൽ വലിയ വ്യത്യസ്ത ലോകം. സ്റ്റീൽ, സൈലൻസ്, റീസൈക്കിൾഡ് എയറിന്റെ (recycled air) ഗന്ധം. ഇരുവശത്തും ഷെൽഫുകൾ —
ഇപ്പോൾ എല്ലാം ഒഴിഞ്ഞു കിടന്നിരുന്നു.
താനൊഴികെ എല്ലാവരും ഏറ്റവും ഉള്ളിലെ ക്യാബിനിൽ കയറിയെന്ന് കണ്ട ആർതർ, വോൾട്ടിന്റെ എൻട്രൻസിൽ നിന്ന് രണ്ട് സ്റ്റെപ്പ് പുറകോട്ട് വെച്ചു. ആ ഇരുമ്പ് വാതിൽ ഒരൊറ്റ നിമിഷം കൊണ്ട് അയാള്‍ അടച്ചു. ആ ശബ്ദം വോൾട്ടിന്റെ കോൺക്രീറ്റ് വാൾസിൽ പ്രകമ്പനം കൊണ്ടു.
ആർതർ ഉറക്കെ പൊട്ടിച്ചിരിച്ചു. "സോറി ജെന്റിൽമെൻ. ഇവിടെ വെച്ച് നിങ്ങളും എല്ലാ അന്വേഷണവും തെളിവുകളും അവസാനിക്കുന്നു. വിഷ് യു എ ഹാപ്പി ഡെത്ത്.. ഗുഡ്ബൈ!"
അയാള്‍ വോൾട്ടിലേക്കുള്ള ഓക്സിജൻ സർക്കുലേഷൻ കട്ട് ചെയ്തു. വോൾട്ട് ഓക്സിജൻ ലെവൽ താഴാന്‍ തുടങ്ങി: 95%... 94.9... 94.8...
ഇൻസ്പെക്ടർ വിക്രം ഡോറിൽ ഇടിച്ചു. "ആർതർ! വാതിൽ തുറക്ക്!" ആ ശബ്ദം വോൾട്ടിന്റെ സ്റ്റീൽ വാൾസ് വിഴുങ്ങി. രാംപ്രസാദ് സ്റ്റാൻഡ് സ്റ്റിൽ ആയി.
"വിക്രം, നിർത്ത്. പതുക്കെ ശ്വസിക്ക്. പാനിക് ആകുന്ന ആൾ ഓക്സിജൻ വേഗം തീർക്കും. ഇപ്പോൾ ഒന്ന് ലിസൺ ചെയ്യൂ." രാംപ്രസാദ് സോക്സിലുള്ള ഫോൺ എടുത്തു.. നിഷ്ഫലം.. സിഗ്നൽ ഇല്ല.
തിങ്കളാഴ്ച ആരെങ്കിലും വന്ന് ബാങ്ക് ലോക്കർ തുറക്കുന്നത് വരെ ഓക്സിജൻ ഉണ്ടാകുമോ എന്ന് ഉറപ്പില്ല.
മരണത്തെ മുന്നിൽ കണ്ടതുപോലെ അവർക്ക് തോന്നി. രാംപ്രസാദ് വോൾട്ടിന്റെ ചുമരുകള്‍ പരിശോധിച്ചു. ഓരോ ഷെൽഫിനും , ഓരോ പാനൽ വീതം. ആർതർ ഈ ബിൽഡിംഗിലെ ഡിജിറ്റൽ സിസ്റ്റംസ് സ്റ്റഡി ചെയ്തിരിക്കണം. ക്യാമറകൾ, അലാറങ്ങൾ, ട്രാൻസാക്ഷൻസ്.
പക്ഷേ 1980-ലെ മെയിന്റനൻസ് ലോഗ്? ആ തുരുമ്പിച്ച ബാക്ക് പാനൽ? അവസാനമായി പരിശോധിച്ചത്: 2009. ആ ഒരൊറ്റ ഡിറ്റെയ്ൽ ആർതറിന് മിസ്സ് ആയി.
രാംപ്രസാദ് ഒരു ഷെൽഫ് മൂവ് ചെയ്തു. അതിന് പുറകിൽ — ഒരു എമർജൻസി ട്രാൻസ്മിറ്റർ (emergency transmitter). റെഡ് ലൈറ്റ്. ചെറുതായി കൈ വിറച്ചെങ്കിലും. പവർ ഓൺ ചെയ്തു. വോൾട്ട് ഓക്സിജൻ ലെവൽ: 70%.
സിഗ്നലിന് കടന്നുപോകാൻ ആ വോൾട്ടിന്റെ കോൺക്രീറ്റ് വാൾസിൽ നിന്ന് ഒരൊറ്റ ദ്വാരം കണ്ടെത്തി. കൊച്ചിയിലെ ആ നൈറ്റ് എയറിൽ ഒരേ ഒരു തരംഗം ട്രാൻസ്മിറ്റ് (transmit) ചെയ്യാനാരംഭിച്ചു. അത് ഒരു എസ്.ഒ.എസ് (sos) മെസേജ് ആയിരുന്നു. രാംപ്രസാദ് തുടര്‍ച്ചയായി ശ്രമിച്ചു കൊണ്ടിരുന്നു. ആ തെരുവിൽ എവിടെയെങ്കിലും ഒരാള്‍ രക്ഷകനായി വരുമെന്ന് അവർ മനമുരുകി പ്രാർത്ഥിച്ചു.
ബാങ്കിന് നേർ എതിർവശം — സൺറൈസ് അപ്പാർട്ട്‌മെന്റ്സിന്റെ മൂന്നാം നില. ജനാലയ്ക്കൽ ഒരു കസേരയിൽ ഒൻപത് വയസ്സുള്ള ലിയോ ഫെർണാണ്ടസ് തന്റെ പോക്കറ്റ് റേഡിയോ ട്യൂൺ ചെയ്യുകയായിരുന്നു. റേഡിയോയിൽ ഫ്രീക്വൻസികൾ സ്കാൻ ചെയ്യുന്നത് ലിയോയുടെ ഇഷ്ടവിനോദമായിരുന്നു. ഒരു ഡയൽ തിരിക്കുക — ലോകത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തേയ്ക്ക് പോകുക. മുത്തച്ഛൻ നൽകിയ ഗിഫ്റ്റ് ആണത്.
"റേഡിയോയിൽ ശ്രദ്ധിക്കൂ ലിയോ. ലോകം ഒരൊറ്റ സിഗ്നൽ പോലെയാണ്."
ഫ്രീക്വൻസി: 156.8.
സ്റ്റാറ്റിക് (static). ഒരു ബീറ്റ്. തുടർന്ന് — "...ബാങ്ക്... വോൾട്ട്... ഓക്സിജൻ... ഹെൽപ്പ്." — എമർജൻസി ട്രാൻസ്മിറ്റർ, വോൾട്ടിന് ഉള്ളിൽ നിന്നുള്ള മെസേജ് ഒഴുകിയെത്തി.
ലിയോ ഡയൽ ഹോൾഡ് ചെയ്തു. റീപ്പീറ്റിംഗ്, ക്ലിയർ. സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക്. വോൾട്ട്. ഓക്സിജൻ.. ഹെൽപ്പ്.
തെരുവിന് കുറുകെയുള്ള കെട്ടിടത്തിലാണ് ബാങ്ക്. ലിയോ റേഡിയോയുമായി അടുക്കളയിലേക്ക് ഓടി.
"അച്ഛാ — ബാങ്കിൽ നിന്ന് സിഗ്നൽ! വോൾട്ട്. ഓക്സിജൻ. ഹെൽപ്പ്. റേഡിയോയിൽ! പ്ലീസ്, ഒന്ന് കേൾക്കൂ!"
പാചകം ഉപേക്ഷിച്ച് ലിയോയുടെ അച്ഛൻ റേഡിയോയിൽ ചെവി കൊടുത്തു. ഉടന്‍ തന്നെ ഫോൺ എടുത്ത് ഡയൽ ചെയ്തു — 100.
പോലീസ് റെസ്ക്യൂ യൂണിറ്റ് 14 മിനിറ്റ് കൊണ്ട് ബാങ്കിലെത്തി. ഹൈഡ്രോളിക് കട്ടറുകൾ ഉപയോഗിച്ച് ബാങ്ക് സേഫ് തുറന്നു. സ്റ്റീൽ ഡോർ ഓപ്പൺ ആയ ആ നിമിഷം — ഫ്രഷ് എയർ വോൾട്ടിൽ തരംഗങ്ങളായി പ്രവഹിച്ചു.
രാംപ്രസാദിന്റെ ആദ്യ ചോദ്യം, ഇതായിരുന്നു ( പാരാമെഡിക്സ് ഓടി വരുന്നതിന് മുൻപ് തന്നെ:) "ആർതർ ഇപ്പോൾ എവിടെ?"
രാംപ്രസാദ് ഫോൺ സ്ക്രീൻ ഓപ്പൺ ചെയ്തു. ആര്‍തര്‍ അറിയാതെ അയാളുടെ കാറില്‍ ഘടിപ്പിച്ച ട്രാക്കിംഗ് ഡിവൈസില്‍ നിന്നുള്ള സന്ദേശങ്ങള്‍ പരിശോധിച്ചു.
പിറ്റേ ദിവസത്തെ പ്രമുഖ ദിനപത്രങ്ങളിലെല്ലാം കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ആർതറിനെയും സംഘത്തെയും പിടികൂടിയ വാർത്ത ചിത്രം സഹിതം കൊടുത്തിരുന്നു.
