Sumangala
ചില "ഇല്ലായ്മകൾ"    അങ്ങനെയാണ്.   
ഇല്ലായ്മകളിലാണ്, ഉണ്ടായിരുന്നതിനേക്കാൾ     
കൂടുതൽ  സാന്നിധ്യം അനുഭവിക്കുക.
ശ്വാസം പോലെ...

                    
തുടിക്കുന്ന ഹൃദയം പോലെ...         
ആ ഇല്ലായ്മ,                             
പിരിയാതെ നമ്മിലങ്ങനെ ജീവിക്കും
പ്രിയതരങ്ങളായ മറ്റൊന്നിനും     
നമ്മെ ദിശമാറ്റാൻ കഴിയാതെ. അസാന്നിധ്യത്തിലെ                           
ആ രഹസ്യ സാന്നിധ്യത്തെ         
ആരും കാണാതെ                               
നാം കൊണ്ട്നടക്കും.                   
നമ്മിലല്ലാതെ നാം ജീവിക്കും ഊണും ഉറക്കവും സ്വത്വവും മറന്ന്..!     
ശ്വാസം കിട്ടാതെ,                       
പ്രാണനെ കുടഞ്ഞെറിയണോ..?അതിലലിഞ്ഞു തീരണോ...?എന്നറിയാതെ പിടയും.             

കഴിയില്ല എന്ന തിരിച്ചറിവിൽ ഇല്ലായ്മയെ ചേർത്തുപിടിച്ചു ജീവിക്കും         
അങ്ങനെയങ്ങനെ.......             
ഇപ്പോൾ ആ ഇല്ലായ്മയിലുള്ളത് മാത്രം മതി എന്നായി.         
ഇപ്പോഴാണ്,                 
സത്യസന്ധമായി കൂടെയുള്ളതും കൈ പിരിയാതെ കൂടെ ചേർത്തതും..!

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ