മറക്കുവാനായ പ്രണയം, കൊണ്ടനാളിലായ്
തറച്ചിടാതെ കടന്നുപോയി.
മറുത്തുവാക്ക് പറയാതെ മുറിഞ്ഞത്
പൊറുത്തുപോയി, പുറത്തുപോയി.
പടച്ചറബ്ബിനോടുടക്കിനിന്നവൻ
പിടിച്ച ചെങ്കൊടി, കൈയിലായി
മുറിച്ച സിരകളിൽ തുടിച്ച ഹൃദയം
പിഴച്ചുപോയി, പഴിച്ചുപോയി.
മരിച്ച രൂപകം മൊഴിഞ്ഞതെല്ലാം
എരിച്ചിലായ് കൊണ്ടു നെഞ്ചിലായി
തിരിച്ചുപോയത് നരച്ചു, കണ്ണുകൾ
അടച്ചുപോയി, അടിച്ചുപോയി.
മറക്കുവാനായ പ്രണയം, കൊണ്ടനാളിലായ്
പിറക്കുവാനായ് പറന്നുപോയി.
പൊറുത്ത മുറിവുകൾ പിളർത്തി വരുമൊരു
പെരുത്ത മരമായ് വളർന്നുപോയി.
