
നിന്നെ കണ്ടൊന്ന് തൊഴാനായ്
എൻ മനം തുടിച്ചു... എവിടെ ചെന്നു
തിരഞ്ഞിട്ടും നിൻ പുല്ലാങ്കുഴൽ നാദം കേട്ടീല,
എൻമിഴികൾ, കാർമേഘവർണ്ണനേത്തേടിയലയുന്നു...
എവിടെ മറഞ്ഞു പോയി നീ കണ്ണാ....
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും സദാനേരവും
എൻ ഹൃദയതന്ത്രികളിൽ മന്ത്രിക്കും
നിൻ നാമം നിന്നേ കൂടാതെയില്ലയീ ജന്മം
നിന്നെ കണ്ടു തൊഴും നേരമെൻ ഹൃദയം
നൂലുപൊട്ടിയൊരു പട്ടമായി മാറുമല്ലോ
കൃഷ്ണാ നിന്നെ കാണും നേരമെൻ മിഴിനീർ
അറിയാതെ ഒഴുകിടുമ്പോൾ അതിലൊരു
മിഴിനീർതുള്ളിയെങ്കിലും നിൻ പാദസ്പർശമേൽക്കുമെങ്കിൽ
ആ മിഴിനീരും
തീർത്ഥമായി മാറിയേനേ.... കൃഷ്ണാ
ഒരുതുള്ളി നീർക്കണമെങ്കിലും നിൻ
പാദത്തിൽ വീണുടയുമെങ്കിൽ
പനിനീർതീർത്ഥമായേനേ.... കൃഷ്ണാ.... ഗുരുവായൂരപ്പാ....
