കൂന്നിറങ്ങുന്ന പൊന്‍ വെയില്‍
മുളങ്കാട്ടിലൂയലാടി
ഒരു കൈക്കുടന്ന കുളിരുമായി
വയല്‍പ്പരപ്പ് താണ്ടിയെത്തും
ഇളം കാറ്റിന്‍ മര്‍മ്മരം


പെയ്തൊഴിഞ്ഞ മഴയിരമ്പം
അകലെ ഒരു മരക്കൊമ്പില്‍
കുയിലിന്‍ കളകുജനം
പാതയോരത്തെ പുല്‍മെത്തയില്‍
തിളങ്ങും മഴത്തുള്ളികള്‍
പേരറിയാ പൂക്കളുടെ പൊലിമ
ചുവന്ന അസ്തമയാകാശത്ത്
വെള്ളിമേഘങ്ങളുടെ
അവ്യക്ത രേഖാചിത്രം
നിശ്ശബ്ദയില്‍ വിരിയും പ്രസന്നത
വീണ്ടും ഉത്സവമേളത്തിന്‍
ശംഖൊലിയില്‍ ഓണക്കാലം
മനസ്സുകളില്‍ വിടരുന്ന
വര്‍ണ്ണപ്പൂക്കളം

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ