
കനവിൻ കൂടൊന്നൊരുക്കാൻ,
കദനം മറന്നു പറന്നോൻ.
കതിരിൻ ചിത്രം മനസ്സിൽ,
മായാതെ കാക്കുന്നൊരുവൻ.
എരിയും പകലിലെന്നും
സാന്ത്വനം പ്രിയ സല്ലാപം.
സഹനം മനസ്സിനു മന്ത്രം
ക്ഷേമം വിതയ്ക്കും യന്ത്രം.
വിങ്ങും ഹൃത്തിനു കൂട്ടായ്,
നാടിൻ കുളിരോലുമോർമ.
നാടിനു മേന്മ വിളമ്പാൻ,
കാലം കഴിക്കും കരങ്ങൾ.
