(ദീപ നായർ )

ഇനിയിതായെന്റെ മനസ്സിന്റെ താളിൽ
നിനക്കായ്‌ കുറിച്ചൊരീ സ്നേഹകാവ്യം
ഇനിയിതായെന്റെ പുലരിയുടെ പുണ്യവും,
പുഞ്ചിരിക്കൊഞ്ചലും, പൂനിലാവും.

ഇന്നിതാ സന്ധ്യകൾ മാഞ്ഞൊരാ വീഥിയിൽ
ഇതൾ വാടി നിൽക്കുമെൻ സ്വപ്നമെല്ലാം
ഇലകൾ കൊഴിഞ്ഞൊരാ ചില്ലയിൽ പാടുന്നു
ഇണയില്ലാ പൈങ്കിളി മൂകമായി.

ഇന്നിതാ ശിശിരവും പടിയിറങ്ങീടുന്നു
ഇന്നലയ്ക്കൊപ്പമെന്നോർമ്മകളും
ഇനിയെന്റെ നിദ്രക്കു നേരമായെന്ന പോൽ
ഇടറി തളരുന്നു ദേഹവും ദേഹിയും.

ഇനിയിതാ എന്നിൽ ഞാനൊളിപ്പിച്ചോരാ
നിൻ ആർദ്ര ഭാവവും, സ്നേഹത്തലോടലും
ഇനിയിതാ എന്റെ അവസാന ശ്വാസവും
വിങ്ങുമെൻ നെഞ്ചിലെ ഓർമ്മകളും.

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ