Bajish

കുന്നംകുളത്തുകാരൻ വർക്കി മാപ്രാണത്തുകാരി മറിയാമ്മയെ കെട്ടി ഒടുവിൽ മാപ്രാണത്തായി അപ്പനപ്പൂപ്പന്മാർ പിന്തുടർന്ന പണ്ടം പണയമെന്ന തൊഴിൽ ചെയ്തുപോന്നു.വർക്കിയുടെ  32 വയസ്സുള്ള മകൻ സൈമണും മാപ്രാണത്ത് പുലിവീട്ടിൽ പണ്ടം പണയം എന്ന സ്ഥാപനം നടത്തി വരികയാണ്. മാപ്രാണം ഷാപ്പിലെ കള്ളും കരിമീനും ഒപ്പം മാപ്രാണത്തുകാരി തന്നെയായ കെട്ടിയവൾ ജിൻസിയുമാണ് സൈമന്റെ വിശുദ്ധ ദൗർബല്യങ്ങൾ. 

പലിശയും മുതലും അടക്കാത്ത ഇടപാടുകാരുടെ പണയ പണ്ടങ്ങൾ ഒരു ദാക്ഷിണ്യവും കൂടാതെ ലേലത്തിൽ വിടുകയാണ് സൈമന്റെ രീതി. 

വിടനും കുടിയനുമായ ജോസ് എന്ന ഭർത്താവിനെ ഇസ്രയേലിലേയ്ക്കു കടത്താനാണ് അവന്റെ  ഭാര്യയും, ജിൻസിയുടെ കൂട്ടുകാരിയുമായ മിനി കെട്ടുതാലി സൈമണ് പണയം വെച്ച് കടമെടുത്തത്.

പലിശയും അടവും മുടങ്ങി പലതവണ സൈമൺ ലേലത്തിന് അറിയിപ്പ് കൊടുത്തിട്ടും മിനിക്ക് കടം വീട്ടാൻ ആയില്ല. ഒടുവിൽ ജിൻസി വഴി ഒരു sentimental കാർഡ് ഇറക്കി തന്റെ കെട്ടുതാലി തിരിച്ചെടുക്കാൻ മിനി ഒരു ശ്രമം നടത്തിയിട്ടും സൈമൺ കനിഞ്ഞില്ല.  അങ്ങനെ ഭർത്താവിനുവേണ്ടി പ്രാരാബ്ദക്കാരിയായ മിനി കെട്ടുതാലി നഷ്ടാർത്ഥം കെട്ടിത്തൂങ്ങി. ഈ സംഭവം നാട്ടുകാരിലും കൂട്ടുകാരി ജിൻസിയിലും സൈമണോട് കടുത്ത എതിർപ്പ് ഉണ്ടാക്കി.  നാടും വീടും വെറുത്തപ്പോൾ സൈമന്റെ ദിനങ്ങൾ പുളിച്ച കള്ളുപോലെ അസ്വസ്ഥതയായി മാറി. അയാൾ പുലിവീട്ടിൽ പണ്ടം പണയത്തിന്  താൽക്കാലികമായി ഷട്ടർ ഇട്ട് മാപ്രാണം ജോയേട്ടന്റെ കള്ള് ഷാപ്പിൽ അഭയം തേടി. 

AKPA - യിൽ മെമ്പറായ വർണ്ണം സ്റ്റുഡിയോ ഓണർ സുനി നല്ല രീതിയിൽ കല്യാണത്തിന്റെ സ്റ്റിൽസ്, വീഡിയോസ് ഒക്കെ എടുത്തു പേരുള്ള വ്യക്തിയാണ്.

ഒരു ചിങ്ങം പത്തിന് നല്ല മുഹൂർത്തമുള്ള ദിവസം മൂന്നു കല്യാണമാണ് സുനിക്ക് ഏറ്റെടുക്കേണ്ടി വന്നത്. അതുകൊണ്ടുതന്നെ ഒന്നൊഴിച്ച് 2 കല്യാണം തന്റെ അസിസ്റ്റന്റിനെ  കൊണ്ടാണ് സുനി എടുപ്പിച്ചത്. രണ്ടിലൊരു കല്യാണത്തിൽ ഒന്ന് പഴുവിൽ ഗുണ്ടയായും,  ഇപ്പോൾ നന്നാവാൻ ദുബായിൽ പോയവനുമായ ഷിജുവിന്റെ പെങ്ങൾ രേഷ്മയുടേതായിരുന്നു. കൊഴുത്തു പുഴുത്ത നവവധു രേഷ്മയുടെ പൊക്കിൾചുഴിയും, മുലച്ചാലും പലതവണ എഡിറ്റ് ചെയ്യാതെ പോയ കല്യാണ വീഡിയോയിൽ വരന്റെ വീട്ടുകാരും, ഷിജുവിന്റെ നാട്ടുകാരും കണ്ടതിന്റെ പ്രത്യാഘാതമായി വർണ്ണം സ്റ്റുഡിയോ എതിർകക്ഷികൾ അടിച്ചുതകർക്കുകയും, ക്യാമറയും അനുബന്ധ വസ്തുക്കളും കിണറ്റിൽ ഇടുകയും, സുനിയെ തരക്കേടില്ലാതെ തല്ലി മൂലക്കിടുകയും ചെയ്തു. മാത്രമല്ല, കല്യാണം കൂടാൻ പറ്റാത്ത ഷിജു വരും മാസം നാട്ടിലെത്തുമ്പോൾ ബാക്കി കുടിശിക തീർക്കുമെന്നും സുനിക്ക് അറിയിപ്പ് കിട്ടി.

ഒടുവിൽ നാട്ടിൽ നിന്നും, വീട്ടിൽ നിന്നും AKPA - യിൽ നിന്നും പുറത്തായ വർണ്ണം സുനിയും മാപ്രാണം ഷാപ്പിൽ അഭയം തേടി. Tody Mates ആയി നുരഞ്ഞ കള്ള് ഗ്ലാസ്സുകൾക്കിടയിൽ ഒരിക്കൽ പരസ്പരം മനസ്സുതുറന്ന സൈമണും സുനിയും തങ്ങൾ തുല്യ ദുഃഖിതരാണെന്ന തിരിച്ചറിവിൽ ഒരു ഉപായം പങ്കുവച്ചു. കേരളത്തിലെ എണ്ണം പറഞ്ഞ 16 കള്ളുഷാപ്പുകളിലേയ്ക്ക് തന്റെ അംബാസഡർ കാറിൽ ഒരു "സ്പിരിറ്റൽ ട്രിപ്പ്" നടത്തി ജീവിതത്തിൽ ഒരു ശുദ്ധികലശം നടത്തിയാലോ എന്നായി സൈമന്റെ ആശയം. 

നാടും വീടും കൈവിട്ട കൂട്ടുകാരനൊപ്പം ആ ആശയത്തിൽ സുനി ആകൃഷ്ടനായി. അങ്ങനെ സൈമണും സുനിയും മാപ്രാണത്ത് നിന്ന്  ചേർന്ന് 16 കള്ളുഷാപ്പുകളുടെ ഒരു യാത്രാപദം തയ്യാറാക്കി യാത്ര ആരംഭിക്കുന്നു. 

സൈമൺ - സുനിയുടെ കള്ള് യാത്ര കുന്നംകുളത്ത് എത്തിയപ്പോൾ ഇരുപത്തിനാലുകാരനായ ഒരു യുവാവ് തന്റെ പിതാവിന് പട്ടാമ്പി ഭാഗത്ത് എന്തോ  അപകടം പറ്റി, ഉടനെ എത്തണം എന്ന് അവരോട് പറഞ്ഞു. അങ്ങനെ ക്രിയായോഗ അധ്യാപകനും, പ്രഭാഷകനുമായ നളിനൻ നമ്പ്യാരെ തേടി കാറിൽ അവർ അയാളുടെ മകനെ കയറ്റുന്നു. 

പട്ടാമ്പിയിൽ എത്തിയപ്പോൾ ക്രിയായോഗയുടെ പാരമ്യത്തിൽ അവിടെ സ്ഥിരം താമസക്കാരായ ഒരു ബംഗാളി കുടുംബത്തിലെ ഗൃഹനാഥന്റെ ഭാര്യാ സോദരിയിൽ  ലൈംഗികമായി പ്രവേശിച്ച്  ആ ഇരുപതുകാരിയെ ഗർഭിണിയാക്കിയതിന്റെ പേരിൽ നളിനൻ നമ്പ്യാരെ നാട്ടുകാർ മരത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. കേസിനും കൂട്ടത്തിനുമൊന്നും താൽപര്യമില്ലെന്നും, നളിനൻ നമ്പ്യാർ അപർണയെ കല്യാണം കഴിച്ചാൽ പ്രശ്നം തീരുമെന്നും ബന്ധുക്കൾ പറഞ്ഞപ്പോൾ അച്ഛന്റെ  കല്യാണത്തിന് മകനോടൊപ്പം അച്ചാറ് വിളമ്പി സൈമണും സുനിയും യാത്ര തുടർന്നു.

കളളുവണ്ടി മലപ്പുറത്ത് എത്തിയപ്പോൾ സഫിയ എന്ന അംഗവൈകല്യമുള്ളവളും,  ദരിദ്രയുമായ യുവതി എംബ്രോയ്ഡറിയും തയ്യലും നന്നായി അറിഞ്ഞു തനിക്കൊരു നല്ല തയ്യൽ മെഷീൻ ഇല്ലാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ സൈമണും സുനിയും അവളെ രക്ഷിച്ചു. സുനി അവളുടെ തയ്യൽ വേലകൾ ചേർന്ന ചിത്രങ്ങളും, അവളുടെ ചിത്രങ്ങളും മികവോടെ തന്റെ ക്യാമറയിൽ പകർത്തി ഫേസ്ബുക്കിലിട്ടു.തുടർന്ന് മലപ്പുറത്തെ ഗൾഫ് മാപ്പിളമാർ സഫിയയെ സ്പോൺസർ ചെയ്തു. 

പിന്നീട് താമരശ്ശേരി ചുരം കയറി സൈമന്റെയും സുനിയുടെയും കള്ളുവണ്ടി കല്പറ്റ എത്തിയ രാത്രി, ആക്രിവണ്ടി തള്ളി പോയ ഒരു തമിഴത്തിയുടെ കുഞ്ഞിനെ ഇടിച്ചിട്ട് ഒരു ഇന്നോവ കാർ ചുരം ഇറങ്ങാൻ തുടങ്ങി. 

സൈമണും സുനിയും കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചു. പുലർച്ചെ ആറു മണിക്കകം കുഞ്ഞിന് ഒരു ഓപ്പറേഷൻ വേണമെന്നും 5 ലക്ഷം രൂപ ചെലവ് വരുമെന്നും ഡോക്ടർ പറഞ്ഞപ്പോൾ പകച്ചുപോയ തമിഴത്തിയെ ആശ്വസിപ്പിച്ച് സൈമണും സുനിയും ചേർന്ന് നാട്ടിലെ ഒരു കള്ളുഷാപ്പുടമയും മറ്റും വഴി ഒരു പണപ്പിരിവ് നടത്തി കുട്ടിയുടെ ഓപ്പറേഷൻ തുക അടയ്ക്കുന്നു. ഇടിച്ചിട്ട കാറിനെ തേടി സൈമണും സുനിയും ഒരു കള്ള് ലഹരിയിൽ ചുരം ഇറങ്ങിയപ്പോൾ കാറ് ഒരിടത്തു  കംപ്ലൈൻറ് ആയി കിടക്കുന്നത് കാണുന്നു. പിന്നീട് സൈമണും സുനിയും അതിലെ ആളുകളെ ഇടിച്ചു പതം വരുത്തിയപ്പോൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് ശ്രീലങ്ക - രാമേശ്വരം വഴി കൊണ്ടുവന്ന MADA എന്ന മയക്കുമരുന്ന് ശേഖരം 2027 ന്യൂ ഇയർ കൊച്ചിയിലേയ്ക്ക് കടത്തുന്ന സംഘമാണ് അത് എന്ന്  തിരിച്ചറിയുന്നു.

അങ്ങനെ വലിയ ഒരു മയക്കുമരുന്നു വേട്ടയ്ക്ക് വഴിമരുന്നിട്ടു സൈമണും സുനിയും നാഷണൽ ഹീറോസ് ആയി മാറുന്നു. പ്രധാനമന്ത്രി പോലും ഹിന്ദിയിൽ സൈമണോടും സുനിയോടും സംസാരിക്കുന്നു. 

തിരിച്ച് കള്ള് യാത്ര മാപ്രാണം ഷാപ്പിൽ എത്തുമ്പോൾ മാപ്രാണത്തെ പൗരാവലി സൈമണേയും സുനിയേയും ആദരിക്കാൻ ഒരു അനുമോദന ചടങ്ങ് സംഘടിപ്പിച്ചിരുന്നു.ആ ചടങ്ങിൽവച്ച് വർണ്ണം  സുനിയുടെ കള്ള് യാത്രാ ചിത്രങ്ങളും, സൈമന്റെ എഴുത്തും അടങ്ങിയ "TODY DIARIES" എന്ന ഒരു പുസ്തകം അവരുടേതായി പ്രകാശനം ചെയ്യപ്പെട്ടു. 

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ