സ്വപ്‌നങ്ങൾ വിതച്ചമണ്ണിൽ, സൗഹൃദത്തിന്റെ മുളപ്പുകൾ വളർന്ന്, കലയുടെ നിറങ്ങൾ ചേർന്ന് വിരിഞ്ഞപൂവാണ്  "ദളം".

സൗഹൃദങ്ങളുടെ കരുത്തിൽ, കലയും സംസ്കാരവും ഒരുമിച്ച് കലർന്നൊരു വേദിയായി “കേളി” ജനിച്ചു. വർഷങ്ങളായി അനവധി കലാകാരന്മാരുടെ കലാപ്രകടനങ്ങൾ കേളിയുടെ വേദി അലങ്കരിച്ചിരിക്കുന്നു.

കേരളത്തിന്റെ ജന്മദിനമായ കേരളപ്പിറവി ദിനമാണ് കേളിയുടെ പ്രധാന ആഘോഷം.

കവിയും സാംസ്കാരിക പ്രവർത്തകനുമായ പ്രിയവ്രതൻ നൽകിയ പ്രചോദനമാണ് ദളം വിരിയാൻ കാരണമായത്.

കലയുടെ ഗന്ധവും സൗഹൃദത്തിന്റെ സൗന്ദര്യവും നിറഞ്ഞ ഈ “ദളം” ഇനി ഓരോ വർഷവും കൂടുതൽ പ്രശോഭിക്കട്ടെ എന്നാശംസിക്കുന്നു.

സ്നേഹപൂർവ്വം
ശശി എസ് കുളമട 

(Use only the image from the below part)