രാജൻ കിഴക്കനേല 
അനവധി ദളങ്ങൾ ചേരുമ്പോൾ
ഒരു പൂവ് ......!
അനവധിപൂക്കൾ ചേരുമ്പോൾ
ഒരു പൂന്തോട്ടം.......!!
അനവധി സുമനസ്സുകൾ
ഒന്ന് ചേരുമ്പോൾ
ഒരു പൂക്കാലം ...... !!!
ശുഭാശംസകളോടെ
രാജൻ കിഴക്കനേല

2025 കേരളപിറവി ദിനമായ നവംബർ ഒന്നിന് യു.കെ.മലയാളികളുടെ അഭിമാനമായ കലാ സാംസ്കാരിക സംഘടന "കേളി യു.കെ"യുടെ ആദ്യ മാസിക "ദളം" പ്രസിദ്ധീകരണം ആരംഭിയ്ക്കുന്നു. മലയാള സാഹിത്യ സാംസ്കാരിക ലോകത്തിന് അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കാൻ "ദളം" മാസികയ്ക്ക് കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ട്. കാരണം അതിൻ്റെ പിന്നിൽ അത്രയും പ്രഗത്ഭ കരങ്ങൾ പ്രവർത്തിയ്ക്കുന്നുണ്ട്. വായനയുടെ, നവീന ചിന്തയുടെ ഒരു വസന്തകാലത്തിന് "ദളം" മാസിക കാരണ ഭൂതമാകട്ടെയെന്ന് ആശംസിക്കുന്നതിനോടൊപ്പം ഒരു എളിയ കലാകാരനായ എൻ്റെ എല്ലാവിധ പിന്തുണയും പ്രാർത്ഥനയും.

എന്ന് സ്വന്തം സുരേഷ് ഗോപാൽ 
(സിനിമാ സംവിധായകൻ)