
കവി, നാടക കൃത്ത്, ചിത്രകാരൻ എന്നീ നിലകളിൽ ലണ്ടനിൽ അറിയപ്പെട്ടിരുന്ന ഒരതുല്യ കലാകാരനായിരുന്നു ആർട്ടിസ്റ് ശിവാനന്ദൻ കണ്വാശ്രമത്.
സിങ്കപ്പൂരിൽ കലാപ്രവർത്തനം നടത്തിയിരുന്ന അദ്ദേഹം യു. കെ. യിലെത്തിയതിന് ശേഷവും കലാരംഗത്ത് സജീവമായിരുന്നു. ആദ്യാകാല സംഘടനകളായ കൈരളി, മലയാളി അസോസിയേഷൻ ഓഫ് ദി യു.കെ, ശ്രീ നാരായണ ഗുരുമിഷൻ ഓഫ് ദി യു. കെ. എന്നിവിടങ്ങളിലെ കലാപ്രവർത്തനത്തിൽ അദ്ദേഹം സജീവമായിരുന്നു.
എം. എ. യു. കെ യുടെ പ്രസിദ്ധീകരണ മായ "ജനനി","സംഗീത ട്രൂപ്പായ "നിസരി " എന്നിവയ്ക്ക് ഈ പേരുകൾ നൽകിയ അദ്ദേഹം ഈ സംഘടനകളവതരിപ്പിച്ച വല്മീകം, പ്രതീക്ഷ തുടങ്ങിയ നാടകങ്ങളുടെ രംഗപടം ഒരുക്കിയതും അദ്ദേഹമാണ്.
പണത്തിന്റെ വികൃതി (ഓട്ടൻ തുള്ളൽ ), ആദ്യത്തെ ആട്ടോ (നാടകം), പൂമേനി യാണവൾ കൈകൂപ്പി നിന്നേ (കവിത ) ശംഖൊലി (ഭക്തി ഗാന കാസറ്റ് ) ഇതൊക്കെ അദ്ദേഹത്തിൻറെ പ്രധാന സൃഷ്ടികളാണ്. പണത്തിന്റെ വികൃതി എന്ന ഓട്ടൻ തുള്ളൽ യു.കെ. യിൽ നിരവധി തവണ അവതരിപ്പിച്ചിട്ടുണ്ട്. ശ്രീ. വില്ലൻ ഗോപി, ശ്രീ. ശശി എസ് കുളമട എന്നിവരാണ് ഓട്ടൻ തുള്ളൽ അവതരിപ്പിച്ചിട്ടുള്ളത്.
കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയ ആ കലാപ്രതിഭയുടെ ഓർമ്മയ്ക്കായി "കേളി" ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരമാണ് "ആർട്ടിസ്റ് ശിവാനന്ദൻ കണ്വാശ്രമത് അനുസ്മരണ പുരസ്കാരം." ബോധി യു.കെ യാണ് ഈ പുരസ്കാരം സ്പോൺസർ ചെയ്തിരിയ്ക്കുന്നത്.
ആർട്ടിസ്റ്റ് ശിവാനന്ദൻ കണ്വാശ്രമത്തിന്റെ ജ്വലിയ്ക്കുന്ന ഓർമ്മകൾക്ക് മുൻപിൽ "കേളി യു.കെ." ബാഷ്പാഞ്ജലി ...
ആർട്ടിസ്റ്റ്. ശിവാനന്ദൻ കണ്വാശ്രമത് അനുസ്മരണ പുരസ്‌കാരം നേടിയവർ
2008 വെട്ടൂർ ജീ കൃഷ്ണൻകുട്ടി
2009 മണമ്പൂർ സുരേഷ്
2010 വില്ലൻ ഗോപി
2011 ജയപ്രകാശ് പണിക്കർ
2013 ബോൾഡ്‌വിൻ സൈമൺ ( ബാബു )
2014 ജോസ് ആന്റണി
2015 മനോജ് ശിവ
2016 വിജയ് ചേന്നംകോട്
2017 സതീഷ്‌കുമാർ