
സൗമ്യ രഞ്ജിത്ത്
വിശുദ്ധയാക്കപ്പെട്ടവളുടെ
സുവിശേഷ പുസ്തകത്തിലെ
അധ്യായങ്ങളിലൊന്നും പിന്നീടൊരു ദൈവവും അവളുടെ വിളി കേട്ടതായ് കുറിച്ചു കണ്ടില്ല ..!
തീൻ മേശയിലെ മെഴുതിരി അത്താഴങ്ങളിലേക്ക് പിന്നെയാരും അവളെ
ക്ഷണിച്ചതുമില്ല .പഴകും തോറും വീര്യമേറുന്നൊരു വീഞ്ഞിൻ്റെ ലഹരി നുരയാൻ പിന്നീടാരും അവളിലേക്ക്
കടന്നു വന്നതുമില്ല
എന്നിട്ടും എന്നോ ഒരിക്കൽ തനിക്ക് സമ്മാനമായ് ലഭിച്ച കൊന്തമണികളെ
അവളിപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട് ..!
തൻ്റെ ജപങ്ങളെല്ലാം വെറും ജൽപ്പനങ്ങളാണ് എന്നറിഞ്ഞു കൊണ്ടു തന്നെ ആ കൊന്തയിൽ തൊട്ടവൾ
ഇന്നും നിരന്തരം അയാൾക്ക് വേണ്ടി പ്രാർത്ഥിച്ചു
കൊണ്ടേയിരിക്കുന്നു