
ഈ പാട്ടിൻറെ ആദ്യത്തെ 2 വരി വായിക്കുമ്പോൾ ശരിക്കും ഉജ്ജയിനിയിൽ പാടിയും ആടിയും ഉർവശി എന്ന പേരും സ്വീകരിച്ചു നടന്ന മാളവികയെക്കുറിച്ചാണെന്ന് തോന്നും. പക്ഷേ എന്തുകൊണ്ട് "എന്നൊരു മാളവിക" എന്നു പറഞ്ഞു. മാളവിക എന്നത് ദേവദാസി എന്നതുപോലെ ഒരു സ്ഥാനപ്പേര് അല്ലല്ലോ. ഇവിടെ തുടങ്ങുന്നു വയലാറിൻറെ കൗശലം.
ഉജ്ജയിനിയിലെ ഗായിക
ഉർവ്വശിയെന്നൊരു മാളവിക
ശിൽപികൾ തീർത്ത കാളിദാസന്റെ
കൽപ്രതിമയിൽ മാലയിട്ടു
(ഉജ്ജയിനിയിലെ)
ഋതു ദേവതയായ് നൃത്തം വെച്ചു
മുനികന്യകയായ് പൂജിച്ചു
ഹിമഗിരി പുത്രിയായ് തപസ്സിരുന്നു
അവൾ സ്വയംവര പന്തലിൽ ഒരുങ്ങി നിന്നു
(ഉജ്ജയിനിയിലെ)
അലിയും ശിലയുടെ കണ്ണ് തുറന്നു
കലയും കാലവും കുമ്പിട്ടു
അവളുടെ മഞ്ജീരശിഞ്ചിതത്തിൽ
സൃഷ്ടി സ്ഥിതിലയ താളങ്ങൾ ഒതുങ്ങി നിന്നു
(ഉജ്ജയിനിയിലെ)
യുഗകൽപനയുടെ കല്ലിനുപോലും
യുവഗായികയുടെ ദാഹങ്ങൾ
ഒരു പുനർജ്ജന്മത്തിൻ ചിറകുനൽകി
അവർ സ്വയം മറന്നങ്ങനെ പറന്നുയർന്നു
(ഉജ്ജയിനിയിലെ)
*
അടുത്ത വരിയിൽ നമ്മളെ ഞെട്ടിക്കുന്നു. മാജിക്കൽ റിയലിസം ഉണ്ടായി എന്ന് പറയപ്പെടുന്ന കൊളംബോയക്കെ മനുഷ്യൻ താമസമാക്കുന്നതിന് മുൻപ് കാളിദാസൻ പറയുന്നു ശില്പികൾ തീർത്ത കാളിദാസന്റെ കൽപ്രതിമയിൽ അദ്ദേഹത്തിൻറെ കഥാപാത്രം മാലയിട്ടെന്ന്
കിളി പോയില്ലെങ്കിൽ തുടർന്ന് വായിക്കുക🤣🤣
ഇനിയാണ് ഈ ഉർവശി എന്തൊക്കെ ചെയ്തു എന്ന് വയലാർ പറയുന്നത്
ഋതു ദേവതയായ് നൃത്തം വെച്ചു
മുനികന്യകയായ് പൂജിച്ചു
ഹിമഗിരി പുത്രിയായ് തപസ്സിരുന്നു
അവൾ സ്വയംവര പന്തലിൽ ഒരുങ്ങി നിന്നു
ഗദ്യം പോലെയാണ് ഈ കവിതയുടെ വാച്യഘടന. പക്ഷേ താളത്തിനായി വാക്കുകൾ പരസ്പരം സ്ഥാനം മാറ്റിയിട്ട് പോലുമില്ല താനും. ആർക്ക് വായിച്ചാലും മനസ്സിലാകും.
എന്നാലും ആകെക്കൂടി ഒരു സ്പെല്ലിങ് മിസ്റ്റേക്ക്.
കാളിദാസന്റെ പലപല നാടകങ്ങളിലൂടെ
പാർവതിയും ശകുന്തളയും തുടങ്ങി പല പല കഥാപാത്രങ്ങൾ ചെയ്ത കാര്യങ്ങളുടെ ലിസ്റ്റ് ആണല്ലോ ഇത്.
അപ്പോൾ ഉർവശി എന്ന മാളവിക ഒരു മൂർത്ത സംഗതി അല്ല.
അമൂർത്തമായ എന്തോ ആണ്.
അതെന്താണെന്നറിയണമല്ലോ.
പറഞ്ഞുകൊണ്ടുവന്ന സംഭവത്തിൽ നിന്നും വ്യതിചലിച്ച വയലാർ വീണ്ടും പിറകോട്ട് പോകുന്നു. കാളിദാസന്റെ കൽപ്രതിമയിൽ ഉർവശി മാലയിട്ടപ്പോൾ എന്താണ് സംഭവിച്ചത്?
"അലിയും ശിലയുടെ കണ്ണ് തുറന്നു
കലയും കാലവും കുമ്പിട്ടു
അവളുടെ മഞ്ജീരശിഞ്ചിതത്തിൽ
സൃഷ്ടി സ്ഥിതിലയ താളങ്ങൾ ഒതുങ്ങി നിന്നു"
എന്താണ്ടൊക്കെ സംഭവിച്ചു🤣
"മഞ്ജീരശിഞ്ചിതം"
ഇത് കണ്ട് പേടിക്കേണ്ട കുളിരു കോരി. അയ്നാണ്🤣
മാല കഴുത്തിൽ വീണപ്പോൾ കൽപ്രതിമ പോലും അലിഞ്ഞു പോയി. അതിൻറെ കണ്ണു തുറന്നു.
Life is short
Art is long എന്നുപറയും ഇവിടെ അങ്ങനെയല്ല.
കലയും കാലവും അതിൻറെ അതിർവരമ്പുകൾ ഭേദിക്കുന്നു. ഉർവശി തൻറെ സൃഷ്ടാവിന്റെ ശില്പത്തിൽ (അതും ഒരു കലാരൂപമാണ്) മാല ചാർത്തി എന്ന് പറയുമ്പോൾ
മാളവിക ജീവിച്ചിരുന്നത് ഒരു കാലം
ആ കഥ കാളിദാസൻ എഴുതിയത് മറ്റൊരു കാലം
ആ കാളിദാസന് വേണ്ടി പ്രതിമ നിർമ്മിച്ചത് മൂന്നാമതൊരു കാലം
അതിൽ ഉർവശി മാല ചാർത്തുന്നത് കാലമേ അല്ലാത്ത ഒരു കാലം🤣🤣
ഭാവനയുടെ ലോകത്ത് കാലത്തിൻ്റെ കടിഞ്ഞാൺ കവിയുടെ കയ്യിൽ ആണല്ലോ😀
ഇനിയാണ് നമുക്ക് ഒരു ക്ലൂ തരുന്നത്
യുഗകൽപനയുടെ കല്ലിനുപോലും
യുവഗായികയുടെ ദാഹങ്ങൾ
ഒരു പുനർജ്ജന്മത്തിൻ ചിറകുനൽകി
അവർ സ്വയം മറന്നങ്ങനെ പറന്നുയർന്നു
ഇതൊക്കെ എപ്പോൾ സംഭവിച്ചു😀
യുഗകൽപ്പനയുടെ കല്ലാണ് ആ ശില്പം. കാളിദാസൻ എന്ന മഹാമേരു. അത് ഉടയ്ക്കാൻ ആർക്കും കഴിയില്ല. പക്ഷേ അത്ര കട്ടിയുള്ള കല്ലിനു പോലും ആ യുവ ഗായികയുടെ അതേ മനസ്സാണ് അതുകൊണ്ടാണല്ലോ അത് കണ്ണുതുറന്നത്.
എന്നാലും ആരായിരിക്കും കാളിദാസന്റെ ശില്പത്തിൽ മാലയിട്ടത്.😒😒😒 സാഹചര്യത്തെളിവുകൾ വച്ച് നോക്കുമ്പോൾ അത് കവിത ആകാനേ വഴിയുള്ളൂ. പ്രത്യേകിച്ചും വയലാറിൻറെ കവിത. അത് കാളിദാസന്റെ കാവ്യ പ്രപഞ്ചത്തെ വേളി കഴിച്ച് ഉയർന്നു പറക്കുകയാണ്.
അന്നും ഇന്നും എന്നും
