
വേടൻ
- Details
- Written by: Chief Editor
- Category: poetry
അപരാധമെയ്തു തലയറുത്തു,
അന്നം തേടി വലഞ്ഞൊരുവൻ.
ആരണ്യച്ചൊല്ലല്ലാതൊന്നും കണ്ടി,
ല്ലാമരക്കൊമ്പിലന്നേരം.
കണ്ടില്ല പ്രേമസല്ലാപങ്ങൾ,
ദൈവവും ഡോക്ടറും
- Details
- Written by: ശ്രീകുമാർ എഴുത്താണി
- Category: prime story
[2019 ഫെബ്രുവരി മാസത്തിലെ മൊഴി പാരിതോഷികം ലഭിച്ച രചന]
പാഠഭാഗം വായിക്കുന്ന കുട്ടിയുടെ കയ്യിലെ പുസ്തകം പോലെ ഡോക്ടറുടെ കയ്യിൽ എന്റെ പാദങ്ങൾ തുറന്നു നിന്നു . ഇടതു വശത്തെ താൾ ഡോക്ടർ ഒരു വശത്തേയ്ക്ക് നീക്കി വെച്ചു.

മഴ
- Details
- Written by: Asokan Velanthottu Kootala
- Category: poetry
നനു നനെ പെയ്യുന്ന ചാറ്റൽമഴ
നനു നനുത്ത പ്രണയം പോലെ
മഴ കോരി ചൊരിയുമ്പോൾ
തീവ്രമായ പ്രണയം പോലെ
മഴ തോർന്ന നേരം
- Details
- Written by: Harsha Raveendran
- Category: Creative Stream
ആകാശം കറുത്ത കമ്പിളി പുതച്ചതുപോലെ തോന്നി. ഇടിമിന്നലിന്റെ വെളിച്ചം ഇടയ്ക്കിടെ മിന്നിമറഞ്ഞു... കാറ്റിന് ഒരുതരം വീർപ്പുമുട്ടലുണ്ടായിരുന്നു, അത് അടുത്തുവരുന്ന എന്തിനോവേണ്ടി ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നതുപോലെ... ജനലിലൂടെ പുറത്തേക്ക് നോക്കി ഞാൻ നിന്നു. സാധാരണ ഈ സമയമാകുമ്പോൾ ഒരു പേമാരി തുടങ്ങേണ്ടതാണ്. മണ്ണിന് ദാഹിക്കുന്നതിന്റെ നേർത്ത ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു..
ഒരു പ്രണയ തീരം
- Details
- Written by: Muralee Mukundan
- Category: prime experience
(Muralee Mukundan)
‘പ്രണയ തീരം‘ എന്നത്, എന്റെ നാടായ കണിമംഗലത്തുള്ള ഒരു കൊച്ചുവീടിന്റെ പേരാണ്... ഈ പേര് പൊലെ തന്നെ പ്രണയം അനർഗനിർഗളം ഒഴുകി കൊണ്ടിരുന്ന ഒരു അനുരാഗ നദിയുടെ തീരം തന്നെയാണ് ആ പ്രണയ ഗൃഹം...! പ്രണയം എന്നും തുളുമ്പി നിൽക്കുന്ന ഈ സ്നേഹതീരത്തുണ്ടായിട്ടുള്ള സംഭവ വികാസങ്ങളൊക്കെ വെറുതെ ഒന്ന് എഴുതിയിടുവാൻ മോഹം തോന്നിയപ്പോൾ... ഒരു വക ഏച്ചുകെട്ടലുകളും , കൂട്ടി ചേർക്കലുകളുമില്ലാതെ ആയതൊക്കെ പകർത്തിവെക്കാനുള്ള എന്റെ ഒരു പാഴ് ശ്രമമെന്നും ഇതിനെ വിശേഷിപ്പിക്കാം കേട്ടൊ കൂട്ടരെ...
ഗൗളി ശാസ്ത്രം
- Details
- Written by: പ്രിയവ്രതൻ S
- Category: prime story
"എന്താ അവിടെ നിന്നുകളഞ്ഞത് ?" ഗൗളി ചോദിച്ചു.
"കാലുള്ളതു കൊണ്ട്, മനുഷ്യനായതു കൊണ്ട് " ഗബ്രിയേൽ പ്രതിവചിച്ചു.
"അതാണു കുഴപ്പം " ഗൗളി തുടർന്നു. "മനുഷ്യനെ അവിടെ ഉപേക്ഷിച്ച ശേഷം എന്നോടൊപ്പം കയറി വന്നോളു."
Page 1 of 3