
അഗ്നിച്ചിറകിലേറി വാനിലുയർന്നവനേ,
സ്വപ്നം കണ്ടുയരാൻ കല്പന നൽകിയോനേ.
അഴലിലുമറിവുകൾ നേടിയോനേ,
മുൾവഴിയേറെ താണ്ടിയോനേ.
മൂല്യങ്ങളേറെ ചൊന്നവനേ,
കർമത്തിലൂടെ പകർന്നവനേ.
സൗമ്യനായ് കർമവീഥിയിലെന്നും,
വാടാതെയുലയാതെ നിന്നവനേ.
നീയേകി ഗുരുവിൻ വെളിച്ചം മനസ്സിൽ,
നീ ചൊല്ലി ദേശസ്നേഹത്തിൻ ചിന്തുകൾ.
നാടിനു ഭൂഷണമായവനേ,
നാടിനു മാത്രമായ് വാണവനേ.
മായില്ല നിന്നുടെ ചിത്രം മനസ്സിൽ,
മറയില്ല നിന്നുടെ വാക്കിൻ മഹത്ത്വം.
