Sumesh

അകലെ വിരിയും പുലരിയിലും
അകമെ നിറയുന്നു സ്നേഹമെന്നും. 

നിനവിൻ തൂവൽത്തലോടലുകൾ,
അനുദിനം നമ്മേ,പ്പുണരുന്നു.

പ്രിയമോടെ നിമിഷങ്ങളേതു,മെന്നും
ഒരു ഹാരമായ് നാം കോർത്തിടുന്നു.

മിഴിക്കോണിലൊരു തുള്ളി നമുക്കായി,
കരുതിയ കാലമേ, നിനക്കു നന്ദി.

ലാളനയേകി നീ പാലിച്ച പൂവുകൾ 
വാടാതിരുന്നെങ്കിൽ ധന്യമീ ജന്മം.

സ്മൃതിരാഗങ്ങളൊഴുകട്ടെ,
മനതാരിലതു നിറയട്ടെ.

പടവുകളിനിയും കാണ്മാം മുന്നിൽ,
പരിതാപങ്ങൾ മറന്നേക്കൂ.

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ