
നീ സ്നേഹിക്കുന്നു എന്ന് പറയുമ്പോൾ
ഞാൻ വിശ്വസിച്ചു
നീ കൂടെയുണ്ട് എന്ന് പറയുമ്പോൾ
ഞാൻ തനിച്ചല്ല എന്ന് കരുതി
പക്ഷേ നിന്റെ "നീ" ക്ക് ഒരു expiry date ഉണ്ടായിരുന്നു
എന്റെ ഉപയോഗം തീർന്നപ്പോൾ
notification പോലും ഇല്ലാതെ
നീ എന്നെ archive ചെയ്തു
ചിറകു വന്നപ്പോൾ കൂട് വേണ്ടാത്ത കാലം
ഇപ്പോൾ കുഞ്ഞുങ്ങൾക്ക് പോലും
അമ്മയുടെ മടി burden ആണ്
ഞാൻ എന്താ പറയാ...
ഇവിടെ ആരും ആരുടെയും അല്ല
എല്ലാവർക്കും ഒരു deadline ഉണ്ട്
നീ തരുന്ന സ്നേഹത്തിന് UPI pin ഉണ്ട്
തിരികെ എന്ത് കിട്ടും എന്ന കണക്കുണ്ട്
അതുകൊണ്ട് ഞാൻ പഠിച്ചു
കരയുമ്പോൾ sound off ചെയ്യാൻ
വീഴുമ്പോൾ ആരെയും tag ചെയ്യാതിരിക്കാൻ
എന്റെ മുറിവുകൾക്ക് filter ഇടാൻ
ഇനി ആരോടും "എന്നെ മനസ്സിലാക്ക്" എന്ന് ചോദിക്കില്ല
ഞാൻ എന്നെ മനസ്സിലാക്കിയാൽ മതി
ആരോടും "കൂടെ നിക്ക്" എന്ന് യാചിക്കില്ല
ഞാൻ എനിക്ക് കൂടെ ഉണ്ടെങ്കിൽ മതി
ലോകമേ, നിന്റെ സ്വാർത്ഥതയുടെ മുന്നിൽ
ഞാൻ ഇനി തകരില്ല
ഞാൻ എന്റെ കോട്ട ഞാൻ തന്നെ ആവും
ഞാൻ എന്റെ കൂര ഞാൻ തന്നെ ആവും
ഇതാണ് ഇന്നത്തെ survival kit
ഒന്നും പ്രതീക്ഷിക്കാതെ
ഒന്നിനും വേണ്ടി കരയാതെ
സ്വന്തം നിഴലിനോട് പോലും
"നന്ദി, നീയെങ്കിലും ഉണ്ടല്ലോ" എന്ന് പറഞ്ഞു ജീവിക്കാൻ.
