Sheeja K K

അക്ഷരക്കൂട്ടുകൾ തൻ മായികലോകത്ത്,
മുഴുകിയാൽ തീരാ ലഹരിയാണു വായന.
ഫോണിൻ തിരശ്ശീല തൻ മിന്നലേറ്റു മയങ്ങും,
കണ്ണിനു കുളിരേകും കാണാപ്പൂക്കളാണു വായന.

ഇന്നത്തെ തലമുറേ, നീ അറിയുന്നുണ്ടോ?
കഥകളുറങ്ങും താളുകൾക്കുള്ളിലെ സുഖം.
വിരലുകൾക്കിടയിലൂടൊഴുകും കാറ്റുപോലെ,
മനസ്സിനെ തൊട്ടുണർത്തും അനുഭൂതിയാണു വായന.

വായന ചിന്തയ്ക്കു ചിറകേകും,
വായന സ്വപ്നങ്ങൾക്കു വഴികാട്ടും.
ഉന്മേഷത്തിൻ നീരുറവയാണത്,
ഉത്തേജനത്തിൻ ദീപനാളമാണത്.

കളിമണ്ണുപോലുള്ള മനസ്സുള്ള കുരുന്നുകളേ,
എഴുത്തും വായനയും ശീലമാക്കൂ.
അറിവിൻ്റെ ലഹരിയൊന്നറിഞ്ഞു കഴിഞ്ഞാൽ,
മറ്റൊരു മോശലഹരിയും വേണ്ടെന്നുവെക്കും.

ടിക് ടോക്കിൻ തിരക്കിനിടയിൽ,
റീലുകളിൻ ഭ്രമത്തിനിടയിൽ,
ഒരു പുസ്തകത്താളെങ്കിലും മറിക്കൂ.
ഒരു വരിയെങ്കിലും ഹൃദയത്തിലാവാഹിക്കൂ.
കാരണം വായന വെറുമൊരു ശീലമല്ല,
അതൊരു യാത്രയാണ് നിന്നിലേക്കുതന്നെ.
വായന വെറുമൊരു നേരമ്പോക്കല്ല,
നാളേക്കുവേണ്ടിയുള്ള മുതൽക്കൂട്ടാണ്.
അതുകൊണ്ട് വായിക്കൂ, വളരൂ,
വെളിച്ചമാകൂ നീ നാടിനു.
പുസ്തകം കയ്യിലേന്തുക,
ലോകം കീഴടക്കുക.

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ