
ഒരുമുറിയിലൊരു കസേരയില്‍
ചെറുമൊബൈലിന്‍ ദ്യശ്യങ്ങളില്‍
തലകുനിച്ചിരിയ്ക്കും ലോകം
ഇലകള്‍, കൊഴിയുന്ന ശിശിരം
സ്മ്യതികളില്‍ സ്വന്തബന്ധങ്ങള്‍
വിസ്മ്യതിയിലാകും കാലം
സമയചക്രം കറങ്ങുന്നു
ഒരു വിരല്‍ത്തുമ്പിന്‍ ചലനത്തിന്‍
ഗതിവിഗതികളേതുമില്ലാതെ
പുഴയൊഴുക്കില്‍ ഒഴുകിയകലും
തുഴയില്ലാത്ത വഞ്ചിയായ്
വിഫലം തീരും മനുഷ്യജന്‍മം
ജാലകവാതിലൂടെ
ഒരു കുളിര്‍കാറ്റ് വീശുന്നു
ഇമകളടയുന്നു
ഉണ്‍മയാം സ്വത്വം തേടും
ചെറുമയക്കത്തിലാണ്ടു പോകുന്നു
മനസ്സിന്‍ വെള്ളിത്തിരയില്‍
പുതിയൊരു ലോകം
മഴവില്‍വര്‍ണ്ണങ്ങളിടകലരും
വെള്ളിവെളിച്ചം
മെല്ലെ തെളിയുന്ന സ്വപ്നലോകം.
