
ചിലകാലം...
ഏതോ പക്ഷിച്ചുണ്ടുകള്‍
ഉപേക്ഷിയ്ക്കും വിഷവിത്തുകള്‍
മണ്ണില്‍ വീണ് മുളയ്ക്കും
കനത്ത വെയിലിനേയും
കടുത്ത വര്‍ഷത്തേയും
മറ്റുള്ള നല്ല വിളകളെയും
വെല്ലുവിളിച്ചവ വളരും
നാട് കാടാക്കും
നാശം വിതയ്ക്കും
ഒരു സമയം വരും...
കനത്ത പ്രതിഷേധാഗ്നിയില്‍
അവ വെന്തുരുകും
വേരോടെ നശിയ്ക്കും
വംശനാശം സംഭവിയ്ക്കും
അതിനു പിന്നില്‍
ഒരു ജനമുന്നേറ്റമുണ്ടാകും.
എന്നും ആവര്‍ത്തനചക്രങ്ങളിലാണ്
ചരിത്രപാഠങ്ങളുരുളുന്നത്.
അതോര്‍മ്മിയ്ക്കണം
