
എൻ മലർവാടിയിൽ സ്വർണ്ണ വർണ്ണങ്ങൾ
വാരിവിതറിയതാരുടെ കരവിരുത്...
വിഷുപ്പുലരിയിൽ എൻകണ്ണനെ കണി കാണുവാൻ
കുടമുല്ലപ്പന്തൽ കെട്ടി സ്വർണ്ണവർണ്ണപ്പൂക്കളാൽ അലങ്കരിക്കേണം....
ചെറു കാറ്റാലെൻ ദളങ്ങൾ ഉലയരുതേ...
മഞ്ഞിൻ കണങ്ങളാൽ പൂമേനി തളർത്തരുതേ...
ചെറു മഴത്തുള്ളി യായ് വീണെൻ
സ്വർണ്ണവർണ്ണ ദളങ്ങൾ കൊഴിക്കരുതേ...
കണ്ണനെൻ പൂക്കളാൽ വിഷക്കണി ഒരുക്കും മുമ്പേ.,
എൻ ദളങ്ങൾ കൊഴിഞ്ഞീ ഭൂവിൽ പൂമെത്ത തീർക്കരുതേ, എൻ പൂക്കളാൽ അലങ്കരിക്കും
കണ്ണനെ കണികാണും വരെ എൻ ദളങ്ങൾ
കൊഴിയാതെ സൂക്ഷിക്കാം ഞാൻ...
എൻ ദളങ്ങൾ കൊഴിയാതെ സൂക്ഷിക്കാം ഞാൻ..
