Radhamaney

ഇന്നൊരു നോവായ് തീർന്നു എന്നിലെ
സ്വപ്നങ്ങൾ ബാക്കിയായൊരോർമകൾ..
ഓർക്കുന്നൂ ഞാനെൻ ഇന്നലെകളെ....
ഓർക്കാതിരിക്കാനാവില്ലെനിക്ക്,
അത്രമേൽ സ്വന്തമായിരുന്നെൻ സ്വപ്നങ്ങൾ.

നഷ്ട സ്വപ്നങ്ങൾ, പീലിവിടർത്തും
നിറമുള്ള സ്മരണളാണിന്നെനിക്ക്,
മഴവില്ലു പോൽ ഏഴഴകാർന്നു നിൽക്കുന്നൂ
സ്മരണയിൽ വിടർന്ന ആ ഇന്നലെകൾ.

മറഞ്ഞുപോയോരായിന്നലെകൾക്കൊപ്പം
ഒന്നുമടങ്ങി പോകുവാൻ കൊതിക്കുന്നൂ
എൻ നഷ്ട സ്വപ്നങ്ങൾ ബാക്കിയാക്കി.

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ