sumesh

ആലോലം മെയ്യിലൂയലാട്ടാം,
താലോലം നിന്നെ ചായുറക്കാം.

കാതോരം ചേലിൽ പാട്ടു മൂളാം,
കണ്ണോരമെന്നും കണിയൊരുക്കാം. 

നിന്നോരത്തെന്നും ചേർന്നിരിക്കാം,
പൊന്നാമ്പൽച്ചിരി വിടർത്താം. 

പുന്നാരച്ചെപ്പ് ഞാൻ തുറക്കാം,
വിണ്ണോളം നിനക്കായ് പകരാം.

മേലേ മിന്നും താരങ്ങളെ,
കുഞ്ഞോമൽക്കൈയിൽ വച്ചു തരാം. 

കാതങ്ങളൊന്നിച്ചു നമുക്കു നീങ്ങാം,
പാദങ്ങൾ നോവുമ്പോൾ പൂ വിരിക്കാം.

വാത്സല്യത്തേനേകി കൂടെ വരാം,
ഒരുനാളുമകലാത്ത തോഴനാവാം.

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ