Sohan

മലഞ്ചെരിവിലൂടെ ബസ് കിതച്ചു കയറുകയാണ്.  ഗോപാൽ പുറത്തെ കാഴ്ചകളിൽ മുഴുകിയിരിയ്ക്കുകയായിരുന്നു. മൂടൽമഞ്ഞിൽ മുങ്ങിയ പൈൻ മരങ്ങൾ, കീഴ്ക്കാം തൂക്കായ അഗാധമായ താഴ് വരകള്‍,ചെറു നദികള്‍. ബസ് മുന്നോട്ട് പോകുന്തോറും കോടമഞ്ഞ് പുക പോലെ ഉയര്‍ന്ന് വ്യാപിയ്ക്കുന്നുണ്ടായിരുന്നു

ഗോപാൽ ഒരു യാത്രികനാണ്. ഒരു ട്രാവൽ മാഗസിനിലെ ഫോട്ടോഗ്രാഫർ. ആൾക്കൂട്ടങ്ങളില്ലാത്ത, ഭൂപടത്തിൽ അടയാളപ്പെടുത്താത്ത ഇടങ്ങളാണ് അയാൾക്ക് പ്രിയം. ഇത്തവണത്തെ ലക്ഷ്യം 'കുന്നൂർഗഡ്' എന്ന മലയോര ഗ്രാമമാണ്. 

ഉച്ചയോടെ അയാൾ "ശൈലം ലോഡ്ജ്" എന്ന പഴയ കൊളോണിയൽ ബംഗ്ലാവിലെത്തി. അവിടെയുള്ള ഏക ടൂറിസ്റ്റ് ഹോട്ടലാണ്. ഏതോ പഴയ പ്രഭുവിന്‍ടെ കൊട്ടാരം പരിഷ്കരിച്ച് ഹോട്ടലാക്കിയതാണ്

"എന്റെ പേര് ഗോവിന്ദ്. ഇവിടെ ഞാൻ മാത്രമേയുള്ളൂ." റിസപ്ഷനിലെ മെലിഞ്ഞ യുവാവ് അയാളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. ചെക്ക് ഇന്‍ ചെയ്ത ശേഷം ഒരു പരിചാരകന്‍ ഗോപാലിന്‍ടെ ലഗേജുമായി  അനുഗമിച്ചു. മുകള്‍നിലയില്‍ അറ്റത്തുള്ള റൂമാണ് കിട്ടിയത്

മുറിയിലെ ജനാല തുറന്നപ്പോള്‍ അകലെ  നിര നിരയായുള്ള മലനിരകളും താഴ്വരയും കാണാമായിരുന്നു.  മഞ്ഞ് മാറിയപ്പോള്‍ അങ്ങ് ദൂരെ ഏതോ കുന്നിൻ മുകളിൽ ഒരു ഭീമൻ കോട്ട പോലെ എന്തോ ദ്യശ്യമായി.  മലനിരകളിലാകെ വല്ലാത്ത ഒരു നിശ്ശബ്ദത വ്യാപിച്ചതു പോലെ,ഗോപാലിന് അനുഭവപ്പെട്ടു. 

പെട്ടെന്നുണ്ടായ ജിജ്ഞാസയില്‍ ഗോപാല്‍ തന്‍ടെ ബൈനോക്കുലറിലൂടെആ പ്രദേശം സസൂഷ്മം നിരീക്ഷിച്ചു. ഇടിഞ്ഞുപൊളിഞ്ഞ ഗോപുരങ്ങളും, കാടും  മുള്‍പ്പടര്‍പ്പും  വളഞ്ഞു പുളഞ്ഞ് മുകളിലേയ്ക്ക് കയറുന്ന ഒറ്റയടി പ്പാതയും  ഒരു കാന്‍വാസ് ചിത്രം പോലെ തോന്നിച്ചു.

വൈകുന്നേരം 5 മണികഴിഞ്ഞിരുന്നു. താഴ്വരയില്‍ നിന്നുള്ള ഒരു തണുത്ത കാറ്റ് ഹോട്ടലിനും പരിസരത്തും വീശിയടിച്ചു. 
'ഒന്നു നടന്നിട്ടു വരാം. പറ്റിയാല്‍ 'കോട്ടയുടെയും പരിസരത്തിന്‍ടെയും ചിത്രങ്ങളെടുക്കണം' അയാള്‍ തീരുമാനിച്ചു. പെട്ടെന്ന് തന്നെ ഡ്രസ് മാറി  മുറി പൂട്ടി താഴെ റിസപ്ഷനില്‍ എത്തി.

"ആ കോട്ടയെക്കുറിച്ച് എന്തെങ്കിലുംഅറിയാമോ?" താഴെ ചെന്ന് ഗോപാൽ ഗോവിന്ദിനോട് ചോദിച്ചു.

ഗോവിന്ദിന്‍ടെ മുഖം പെട്ടെന്ന് വിളറി. അവൻ ചുറ്റും നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു. "അങ്ങോട്ട് പോകരുത് സാർ. അവിടെ അപകടം പതിയിരിയ്ക്കുന്നു.., അതൊരു ശാപം കിട്ടിയ സ്ഥലമാണ്. ഒന്നു നിര്‍ത്തിയശേഷം അയാള്‍ പറഞ്ഞു.

ആ കോട്ടയിലെ അവസാനത്തെ ജമീന്ദാറിന്‍ടെ അകാലമ്യത്യുവാണ് സംഭവിച്ചത്. എന്താണ് കാരണം എന്നാര്‍ക്കും അറിയില്ല. ഒരു ദിവസം പരിചാരകര്‍ മുറി തള്ളിത്തുറന്ന് നോക്കിയപ്പോള്‍ അദ്ദേഹം  മുറിയില്‍  മരിച്ചു കിടക്കുന്നതായി കാണപ്പെട്ടു. പിന്നീട് പല കാലത്തായി കുടുംബാംഗങ്ങളെല്ലാം മരിച്ചു. അതെല്ലാം അകാലമരണങ്ങളായിരുന്നു. അവകാശികള്‍ ആരും ഇല്ലാതായി. ഇപ്പോള്‍ ഗവണ്‍മെന്‍റ് പ്രാേപ്പര്‍ട്ടിയാണ്.

പിന്നെ.... അങ്ങോട്ട്  പോയവരില്‍ ചിലരെ കാണാതായി. മറ്റു ചിലരുടെ മ്യതദേഹങ്ങള്‍ കാട്ടിലും താഴ്വരയിലുമായി കാണപ്പെട്ടു.  ആളുകള്‍ക്കിപ്പോള്‍ ഭയമാണ്. അവിടെ പോകുന്നവര്‍ തിരിച്ചു വരില്ല എന്ന വിശ്വാസവും.

ഗോപാൽ ചിരിച്ചു. "പ്രേതകഥകള്‍ക്ക് ഇപ്പോഴും എപ്പോഴും നല്ല മാര്‍ക്കറ്റാണ് അല്ലേ?

"അങ്ങനെയല്ല... അവിടെ രാത്രി വെളിച്ചം കാണാറുണ്ട്. ചിലപ്പോള്‍ ഭയപ്പെടുത്തുന്ന ചില അലര്‍ച്ചകളും. കുതിരവണ്ടി പോകുന്നതു പോലെയുള്ള കടകടശബ്ദവും." ഗോവിന്ദിന്‍ടെ വാക്കുകളിൽ ഭയം വിറച്ചുനിന്നു. "കുടാതെ രാത്രിയായാല്‍ അപകടകാരിളായ വന്യമ്യഗങ്ങളുടെ ആക്രമണവും. സാര്‍ അങ്ങോട്ടൊന്നും പോകണ്ട."

'ok. ഞാനിതൊന്നും കാര്യമായെടുക്കാറില്ല. സഞ്ചാരത്തിനിടയില്‍ പലപ്പോഴും ഇങ്ങനെയുള്ള ധാരാളം കഥകള്‍ കേള്‍ക്കാറുണ്ട്."
"പക്ഷേ നിങ്ങളുടെ വിശ്വാസത്തെ തള്ളിപ്പറയുന്നില്ല", ഗോപാല്‍ പ്രതിവചിച്ചു. 

സന്ധ്യയായപ്പോൾ ഗ്രാമം ശവപ്പറമ്പ് പോലെ നിശബ്ദമായി. പോകുന്ന വഴി കണ്ടുമുട്ടിയ വൃദ്ധൻ ഗോപാലിനോട് പറഞ്ഞു: "കോട്ടയ്ക്ക് കണ്ണുകളുണ്ട് മകനേ. നീ അതിനെ നോക്കുമ്പോൾ അത് നിന്നെയും നോക്കുന്നുണ്ട്. അങ്ങോട്ട് പോകുമ്പോള്‍ സൂക്ഷിക്കണം."

രാത്രി ഒൻപത് മണിയായപ്പോൾ ലോഡ്ജിലെ ലൈറ്റുകൾ അണഞ്ഞു. ഗോപാലിന് ഉറക്കം വന്നില്ല. ജനാലയിലൂടെ കോട്ടയെ നോക്കി അയാൾ കാത്തിരുന്നു. പെട്ടെന്ന്, കോട്ടയുടെ മുകളിൽ ഒരു മിന്നൽ വെളിച്ചം! അത് നീല നിറമായിരുന്നു. താളാത്മകമായി  അത് തെളിഞ്ഞും അണഞ്ഞും ഇരുന്നു. ഒരു പ്രേതകഥയ്ക്കും അപ്പുറം എന്തോ ഒന്ന് അവിടെ നടക്കുന്നുണ്ടെന്ന് ഗോപാലിന്റെ മനസ്സ് മന്ത്രിച്ചു.

കറുത്ത വസ്ത്രം ധരിച്ച് ഗോപാൽ പുറത്തിറങ്ങി. കൈയ്യിൽ ഒരു ചെറിയ ടോർച്ചും ക്യാമറയും മാത്രം. ഗ്രാമം ഉറങ്ങുകയാണ്. കാട്ടിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെ അയാൾ മുന്നോട്ട് നീങ്ങി. കുറുക്കന്‍ടെ ഓരിയിടല്‍ വ്യക്തമായി കേള്‍ക്കാം. ഒരു വലിയ പക്ഷി ചിറകടിച്ച് ഗോപാലിന്‍ടെ തലയ്ക്ക് മുകളിലുടെ പറന്നു. അയാള്‍ നടുങ്ങിപ്പോയി.

ഇലകൾ അനങ്ങുന്ന ശബ്ദം കേട്ട് അയാൾ നിന്നു. പിന്നിൽ ആരോ നടക്കുന്നുണ്ടോ? അയാൾ തിരിഞ്ഞു നോക്കി. ആരുമില്ല. പക്ഷേ, മരങ്ങൾക്കിടയിൽ തിളങ്ങുന്ന കണ്ണുകൾ കണ്ടതുപോലെ!

കോട്ടയുടെ ചുവട്ടിലെ താനത്ത് എത്തിയപ്പോൾ അയാൾ കണ്ടത് അപ്രതീക്ഷിതമായ മറ്റൊരു കാഴ്ചയായിരുന്നു. വലിയൊരു ട്രക്ക് ഇലകൾ കൊണ്ട് മറച്ചു നിർത്തിയിരിക്കുന്നു. കോട്ടയുടെ ഇടിഞ്ഞ മതിൽ വഴി മനുഷ്യർ ചാക്കുകൾ ചുമന്ന് അകത്തേക്ക് പോകുന്നു.

അവിടെ ഒരു പ്രേതവുമില്ല ...ഭൂതവുമില്ല.. അതാരുടെയോ രഹസ്യകേന്ദ്രമാണെന്ന് അയാള്‍ക്ക് മനസ്സിലായി., അവിടെ എന്താണ് അവര്‍ചെയ്യുന്നത്കണ്ടുപിടിയ്ക്കണം, ഗോപാല്‍ തീരുമാനിച്ചു.

ധൈര്യം സംഭരിച്ച് പതുക്കെ കോട്ടയ്ക്കകത്തേക്ക് ഇഴഞ്ഞു കയറി. അകത്ത് ജനറേറ്ററിന്റെ വെളിച്ചത്തിൽ വലിയൊരു ലാബ് തന്നെ പ്രവർത്തിക്കുന്നുണ്ട്. ആയുധധാരികളായ കാവൽക്കാർ തലങ്ങും വിലങ്ങും ഉലാത്തുന്നു. ഒരു ചലച്ചിത്രരംഗം പോലെ കാണപ്പെട്ടു.

പെട്ടെന്ന് ഒരു ജീപ്പ് വലിയ വേഗതയില്‍  നിന്നു. അതിൽ നിന്നിറങ്ങിയ ആളെ കണ്ട് ഗോപാൽ ശ്വാസം അടക്കിപ്പിടിച്ചു. അത് ലോഡ്ജിലെ ഗോവിന്ദ് തന്നെ  ആയിരുന്നു! നിസ്സഹായനായ ആ പയ്യനല്ല, ക്രൂരനായ ഒരു ഗുണ്ടയുടെ ഭാവമായിരുന്നു അവന്.

ഗോപാൽ ക്യാമറയെടുത്തു. വിറയ്ക്കുന്ന കൈകളോടെ ദൃശ്യങ്ങൾ പകർത്തി. ഒരു നിമിഷം ക്യാമറയുടെ ഡിസ്‌പ്ലേ വെളിച്ചം പുറത്തുചാടി.

"ആരാ അവിടെ?" അരുണിന്റെ അലർച്ച കേട്ടു.
ഗോപാൽ ജീവൻ കയ്യിലെടുത്ത് ഓടി. പിന്നിൽ വെടിയൊച്ചകൾ മുഴങ്ങി. കാട്ടിലെ മരങ്ങൾക്കിടയിലൂടെ, മുള്ളുകൾ ദേഹത്ത് തറയ്ക്കുമ്പോഴും അയാൾ ഓട്ടം നിർത്തിയില്ല.

ലോഡ്ജിലെത്തിയ ഉടൻ ഗോപാൽ വാതിലടച്ചു. തിരക്കിട്ട് ഫോട്ടോകൾ ഇന്റർനെറ്റിലേക്ക് അപ്‌ലോഡ് ചെയ്തു.  പോലീസ് എമര്‍ജന്‍സിയില്‍ വിളിച്ച് എല്ലാവിവരങ്ങളു പറഞ്ഞു.

അഞ്ചു മിനിറ്റ് കഴിഞ്ഞില്ല, വാതിലിൽ ശക്തമായ ഇടി കേട്ടു. 

"വാതിൽ തുറക്ക് ഗോപാല്‍.. കോട്ടയില്‍ വന്നത് നിങ്ങളാണെന്ന് എനിയ്ക്കറിയാം  അവിടെ പോകരുത് എന്ന് ഞാന്‍ താക്കിത് ചെയ്തതല്ലേ."  ഒരു വില്ലനെപ്പോലെ ഗോവിന്ദ് പൊട്ടിച്ചിരിച്ചു. 
 
"വാതില്‍ തുറക്ക്. നിങ്ങള്‍ക്കിനി ഇവിടെ നിന്നും പോകാന്‍ കഴിയില്ല."
ആ നേരം കൊണ്ട് ഗോപാല്‍ വാതിലിനു കുറുകെഒരു മേശ വലിച്ചിട്ടു.

ഗോവിന്ദും വലിയ ഒരു മഴു കൊണ്ട് വാതില്‍ വെട്ടിപ്പൊളിച്ചകത്തു കയറി.
'ഞങ്ങളുടെ രഹസ്യങ്ങള്‍ അറിഞ്ഞിട്ട് ഇവിടെ നിന്ന്, ജീവനോടെ പോകാമെന്ന് കരുതിയോ." 

ഗോവിന്ദ് അലറി. ശേഷം അയാള്‍ തോക്കെടുത്തു. ഒരു നിമിഷം പകച്ചെങ്കിലും ഗോപാല്‍ ഒരു പ്ളാസ്റ്റിക്ചെയറെടുത്ത് ഗോവിന്ദിന് നേരെ എറിഞ്ഞു.,
തോക്ക് മുറിയുടെ മൂലയിലേയ്ക്ക് തെറിച്ചു വീണു. 
ശേഷം തോക്കിനായി മല്‍പ്പിടുത്തം നടന്നു.

ആ സമയം...
താഴെ നിന്ന് സൈറൺ മുഴങ്ങി. പോലീസ് വണ്ടികൾ വളഞ്ഞു. അരുൺ ഗോപാലിന്റെ കഴുത്തിന് പിടിച്ചു. എളിയിലെ കഠാര ഗോപാലിന്‍ടെ നെഞ്ചിന് നേരെ ഓങ്ങി.

ഒരു നിമിഷം ഗോപാല്‍ മരണത്തെ മുന്നില്‍ കണ്ടു.
ഒരു വിധത്തില്‍ കുടഞ്ഞ് അയാള്‍ ഉരുണ്ട് മാറി.
"നിന്നെ ജീവനോടെ വിടില്ല!" ഗോവിന്ദ്, അലറി.
പെട്ടെന്ന് ഒരു വെടിയൊച്ച കേട്ടു.  ഗോവിന്ദിന്‍ടെ കയ്യിൽ വെടിയേറ്റു. പോലീസ്  അകത്തേക്ക് ഇരച്ചുകയറി. ഗോവിന്ദിനെ അവർ കീഴ്പ്പെടുത്തി.

നേരം വെളുത്തു. കുന്നൂർഗഡ് കോട്ടയുടെ നിഗൂഢതകൾ അവസാനിച്ചു. പോലീസുകാർ കോട്ടയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.
ഇൻസ്‌പെക്ടർ ഗോപാലിന്റെ തോളിൽ തട്ടി. "നിങ്ങളുടെ ധൈര്യം വലുതാണ്. എത്ര അഭിനന്ദിച്ചാലും മതിയാകില്ല. നിങ്ങള്‍ക്ക് ഒരു റിവാര്‍ഡിന് ഞാന്‍ ശുപാര്ശ ചെയ്യുന്നുണ്ട്'.

'Thank you sir,  അതൊരരു വലിയ ബഹുമതി തന്നെ. ഞാനൊരു സഞ്ചാരിയാണ് യാത്രക്കിടയില്‍ ഇങ്ങനെ പല അനുഭവങ്ങളും ഉണ്ടാകാറുണ്ട്. പക്ഷേ ഇത്രയും വലിയ അപകത്തില്‍ പെടുന്നത് ആദ്യമായിട്ടാണ്.'

കുനുര്‍ഗഡ് കോട്ടയിയ്ക്ക് മുകളിലെ മഞ്ഞ് മെല്ലെ നീങ്ങിത്തുടങ്ങി. ഒരു വലിയ കാറ്റടിച്ചു. മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങി. ഗോപാല്‍ ഒരു ടാക്സിയില്‍ മലയിറങ്ങുകയായിരുന്നു. പുതിയൊരു യാത്രയുടെ ലക്ഷ്യം തേടി.

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ