
കെ.സി അശോക് കുമാർ
ഈ വിഷയം അവതരിപ്പിക്കാൻ ഉണ്ടായ സാഹചര്യം ആദ്യമായി പറയട്ടെ. എൻ്റെ അച്ഛൻ തിരുവനന്തപുരത്തെ സ്കൂൾ ഓഫ് ആർട്സിൽ നിന്നും യോഗ്യത സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ശേഷം തിരുവിതാംകൂർ സർക്കാരിൻ്റെ കീഴിൽ 1947 മുൻപ് ഔദ്യോഗി ജീവിതം തുടങ്ങിയ വ്യക്തിയായിരുന്നു. ഞാൻ ബി.എഡ് നേടിയ ശേഷം പത്ത് വർഷം കേരള സർക്കാരിൻ്റെ സ്‌കൂളുകളിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. അക്കാലത്തു സ്കൂൾ യുവജനോത്സവത്തിൽ ഏറ്റവും കൂടുതൽ സമ്മാനങ്ങൾ നേടിയിരുന്ന പാലക്കാട് ജില്ലയിലെ ഗവർമെൻറ് മോയൻ മോഡൽ സ്‌കൂൾ ആയിരുന്നു എന്റെ പ്രവർത്തിമണ്ഡലം. അവിടത്തെ അധ്യാപന ജീവിതം എന്റെ കലാവാസനകളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. വിദ്ധാർഥികളുടെ സമഗ്രമായ വളർച്ചയ്ക്ക് പുസ്തകത്തിൽ നിന്നുള്ള അറിവു് മാത്രം പോരാ. എന്റെ മുൻകാല അധ്യാപന ജീവിതത്തിന്റെ പശ്ചാത്തലത്തിൽ, ഇക്കാര്യത്തിൽ അധ്യാപകരുടെ പങ്കെന്താണ് എന്ന് ഇവിടെ അന്വേഷിക്കുകയാണ്.
അധ്യാപകർ കുട്ടികളുടെ സമഗ്ര വികസനത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. അവർ അക്കാദമിക് അറിവ് മാത്രം പകരുന്നതല്ല, സാമൂഹിക, മാനസിക, നൈതിക വളർച്ചയും പരിപോഷിപ്പിക്കുന്നു. പിന്തുണയും ഉൾക്കൊള്ളലും നിറഞ്ഞ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ, അധ്യാപകർ കൗതുകം, വിമർശനാത്മക ചിന്ത, പ്രശ്നപരിഹാര കഴിവുകൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു, ഇത് ബൗദ്ധിക വികസനത്തെ ശക്തിപ്പെടുത്തുന്നു. അതേസമയം, കൂട്ടായ പ്രവർത്തനം, കരുണ, ആശയവിനിമയം എന്നിവയിൽ അവരുടെ മാർഗനിർദേശം കുട്ടികൾക്ക് നല്ല ബന്ധങ്ങളും മാനസിക പ്രതിരോധ ശേഷിയും വളർത്താൻ സഹായിക്കുന്നു. ആദരവ്, ഉത്തരവാദിത്തബോധം, സ്ഥിരത എന്നിവ പോലുള്ള മൂല്യങ്ങൾ മാതൃകയാക്കുന്ന അധ്യാപകർ, കുട്ടികളുടെ വ്യക്തിത്വ നിർമ്മാണത്തെ സ്വാധീനിക്കുന്നു. ഇത്തരത്തിലുള്ള സമഗ്ര സമീപനത്തിലൂടെ, അധ്യാപകർ കുട്ടികളുടെ സമതുലിതമായ വളർച്ചയ്ക്കും, സ്കൂളിലും ജീവിതത്തിലും വിജയിക്കാൻ അവരെ തയ്യാറാക്കുന്നതിനും വലിയ സംഭാവന നൽകുന്നു.
ജീവിത മാതൃകയായി അധ്യാപകൻ
ഒരു മാതൃകയായ അധ്യാപകൻ, വിദ്യാർത്ഥികളുടെ സ്വഭാവത്തെയും മൂല്യങ്ങളെയും രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. കുട്ടികൾ അധ്യാപകർ പറയുന്നതിൽ നിന്ന് മാത്രമല്ല, അവർ എങ്ങനെ പെരുമാറുന്നു, ഇടപെടുന്നു, സാഹചര്യങ്ങളെ നേരിടുന്നു എന്നതിൽ നിന്നും കൂടി പഠിക്കുന്നു. അധ്യാപകർ സത്യസന്ധത, കരുണ, സഹിഷ്ണുത, നിയന്ത്രണം, ആദരവ് തുടങ്ങിയ ഗുണങ്ങൾ കാണിച്ചുതരുമ്പോൾ, വിദ്യാർത്ഥികൾക്കും അവയുടെ സ്വാധീനത്തിൽ അതേ പെരുമാറ്റങ്ങൾ സ്വന്തമായി സ്വീകരിക്കാൻ പ്രചോദനം ലഭിക്കുന്നു. ഉന്നതമായ സത്യനിഷ്ഠയും ഉത്തരവാദിത്തവും പ്രദർശിപ്പിക്കുന്നതിലൂടെ, അധ്യാപകർ കുട്ടികൾക്ക് ശക്തമായ നൈതിക മൂല്യങ്ങളും ഒരു പോസിറ്റീവ് ദൃഷ്ടികോണവും വളർത്താൻ സഹായിക്കുന്നു. ഇങ്ങനെ, ഒരു അധ്യാപകൻ വെറും അറിവ് പകരുന്നയാളല്ല, മറിച്ച് ഒരു മാർഗദർശിയും, ഉപദേശകനും, വിദ്യാർത്ഥികൾ ഭാവിയിൽ ആയിത്തീരാൻ ആഗ്രഹിക്കുന്ന വ്യക്തിത്വത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണവുമാണ്.
Old Text
അധ്യാപകന്റെ ജീവിതവും കലാസാംസ്കാരിക സ്വാധീനവും വിദ്യാർത്ഥികളിൽ
ഈ വിഷയം അവതരിപ്പിക്കാൻ ഉണ്ടായ സാഹചര്യം ആദ്യമായി പറയട്ടെ. എൻ്റെ വ്യക്തിജീവിതത്തിൽ അടിസ്ഥാനപരമായി എൻ്റെ അച്ഛൻ സ്കൂൾ ഓഫ് ആർട്സിൽ (തിരുവനന്തപുരം) നിന്നും യോഗ്യത സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ശേഷം തിരുവിതാംകൂർ സർക്കാരിൻ്റെ കീഴിൽ 1947 മുൻപ് ഔദ്യോഗി ജീവിതം തുടങ്ങിയ വ്യക്തിയായിരുന്നു. ഞാൻ ബി.എഡ് നേടിയ ശേഷം പത്ത് വർഷം കേരള സർക്കാരിൻ്റെ അധ്യാപനജീവിതത്തിൽ പാലക്കാട് ജില്ലയിൽ എന്നല്ല, സ്കൂൾ യുവജനോത്സവത്തിൽ ഏറ്റവും കൂടുതൽ സമ്മാനത്തിനർഹമാകുന്ന ഗവർമെൻറ് മോയൻ മോഡൽ സ്കൂളിലെ ജീവിതം വിദ്യാർത്ഥികളിൽ നിന്ന് എനിക്കും,എനിക്ക് വിദ്യാർത്ഥികളിലേക്കും സംഗീതം, നാടകം, നൃത്തം എന്നീ തുറകളിൽ പരസ്പരം സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1986 ലണ്ടനിൽ വന്നശേഷം ശ്രീനാരായണഗുരു മിഷൻ്റെയും ദൃശ്യ കലയിലെ കുളമട ശശിയുടെയും വേദികൾ എന്നെ പുളകം കൊള്ളിച്ചിട്ടുണ്ട്. അധ്യാപകൻ ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ ഗുരുത്വപൂർണമായ സ്ഥാനമാണ് പിടിച്ചിരിക്കുന്നത്. അറിവിൻ്റെ വാതിലുകൾ തുറന്നു കൊടുക്കുന്നവൻ, മനുഷ്യനെന്ന നിലയിൽ വളരാൻ കുട്ടികളെ പ്രേരിപ്പിക്കുന്നവൻ, അധ്യാപകൻ അങ്ങനെയൊരു ദീപസ്തംഭമാണ്. എന്നാൽ ഇദ്ദേഹത്തിന്റെ ജീവിതശൈലിയിലും അവന്റെ വ്യക്തിത്വത്തിലും കലയും സാംസ്കാരികവും ഏതുവിധത്തിൽ പ്രതിഫലിക്കുന്നു എന്നതും അത് വിദ്യാർഥികളിൽ ഉണ്ടാക്കുന്ന ദൈർഘ്യമുള്ള സ്വാധീനവും ഗുരുതരമാണ്.
അധ്യാപകൻ എന്ന കലാപ്രവർത്തകൻ * നിത്യ ജീവിതത്തിൽ കലയെ ഉൾക്കൊണ്ട അധ്യാപകൻ വിദ്യാർത്ഥികളിൽ സാങ്കേതികവിദ്യയുടെ അതിരുകൾക്ക് പുറത്തുള്ള അനുഭവങ്ങൾ പകരാൻ കഴിയുന്നവരാണ്. ഇന്നത്തെ ജീവിതത്തിൽ ദൃശ്യമാധ്യമങ്ങളിലൂടെ, ഉദാഹരണമായി ഫ്ലവേഴ്സ് ടോപ് സിംഗറിൽ കുട്ടികൾ പങ്കെടുക്കുമ്പോൾ സ്കൂൾ അധ്യാപകർ മത്സരാർത്ഥികൾക്ക് നൽകുന്ന പ്രോത്സാഹനം. സംഗീതം, സാഹിത്യം, നൃത്തം, ചിത്രകല തുടങ്ങിയ മേഖലകളിൽ അധ്യാപകൻ താത്പര്യം കാണിച്ചാൽ അത് കുട്ടികളിൽ സാംസ്കാരിക ബോധം ഉണർത്താൻ വലിയ വാതായനം തുറക്കുന്നു. വിദ്യാർത്ഥികൾക്ക് സർഗാത്മകതയുടെ പുതിയ ചുറ്റുപാടുകൾ കണ്ടെത്താൻ ഇങ്ങനെ കഴിയുന്നു. സാംസ്കാരിക വീക്ഷണവും മാനവിക മൂല്യങ്ങളും
ഒരു സാംസ്കാരിക ബോധമുള്ള അധ്യാപകൻ വിദ്യാർഥികളിൽ സഹിഷ്ണുത,സഹകരണം പരസ്പര ബഹുമാനം, സാമൂഹിക ഉത്തരവാദിത്തം എന്നിവ വളർത്താൻ സഹായിക്കുന്നു. ഉത്സവങ്ങൾ, നാടോടി പാരമ്പര്യങ്ങൾ, ഭാഷാ സമ്പത്ത്, തദ്ദേശ കലാരൂപങ്ങൾ എന്നിവയിലൂടെ ഒരു കുട്ടിയെയും അവൻ്റെയും കൂട്ടുകാരെയും കുടുംബത്തെയും അവൻ്റെ സമൂഹത്തെയും ഒത്തുചേർക്കുന്ന സാധ്യതകൾ കലാസാംസ്കാരിക അധ്യാപനം നൽകുന്നു.
ജീവിത മാതൃകയായി അധ്യാപകൻ
അധ്യാപകന്റെ ജീവിതം തന്നെയാണ് വിദ്യാർഥികൾക്ക് ഏറ്റവും വലിയ പാഠം.നവീന യുഗത്തിൽ അധ്യാപകർ ഇക്കാര്യം മറന്നുപോകുന്നു. അദ്ദേഹം എങ്ങനെ സംസാരിക്കുന്നു, പ്രതികരിക്കുന്നു, സംസ്കാരം പുലർത്തുന്നു, കലാപരമായ അവബോധം എങ്ങനെ പ്രകടിപ്പിക്കുന്നു ഇക്കാര്യങ്ങൾ നേരിട്ടു കാണുന്നതിലൂടെ കുട്ടികൾ അവയെ അനുസരിക്കുകയും പിന്തുടരുകയും ചെയ്യുന്നു. ഈ രീതിയിൽ കലയും സംസ്കാരവും ഒരു ജീവിതരീതിയായി വിദ്യാർത്ഥികൾക്കിടയിൽ ഉറച്ചുനിൽക്കുന്നു.
വിദ്യാലയത്തിന്റെ ഭാഗമായി കലാസാംസ്കാരിക പ്രവർത്തനങ്ങൾ
വിദ്യാലയത്തിൽ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നത് കുട്ടിയുടെ ബൗദ്ധിക ഭാവന ശേഷികൾ വളരാൻ സഹായിക്കുന്നു. അധ്യാപകർ ഇത്തരം പ്രവർത്തനങ്ങളിൽ നേതൃത്വം കൊടുക്കുന്നത് വിദ്യാർത്ഥികളിൽ ആത്മവിശ്വാസം, കൂട്ട് പ്രവർത്തനശീലം, നേതൃത്വക്ഷമത തുടങ്ങിയവ വളർത്തുന്നു.അധ്യാപകൻ എന്ന നിലയിൽ ഓരോരുത്തരും കലയും സംസ്കാരം സാംസ്കാരികവും തങ്ങളുടെ അധ്യാപനത്തിലൂടെ വിദ്യാർഥികളിലേക്ക് പകർന്നു കൊടുക്കുകയാണ് കടമ. അത് പാഠപുസ്തകങ്ങളെക്കാളും ദീർഘകാല സ്വാധീനം ഉണ്ടാക്കുന്ന ജീവിത പാഠങ്ങളാണ്. അത്തരമൊരു സാംസ്കാരികാധിഷ്ഠിത പഠനാനുഭവം വിദ്യാർത്ഥിയുടെ മനസ്സിൽ ഊർജ്ജസ്വലമായ വ്യക്തിവികസനത്തിനുള്ള വഴികൾ തുറക്കുന്നു. ഇന്ന് യു.കെയിൽ കാണുന്ന ഡാൻസ് ക്ലാസുകൾ, ചെണ്ട ക്ലാസുകൾ, നാടകങ്ങൾ ഇവയിലെല്ലാം മേൽപ്പറഞ്ഞ പാഠങ്ങൾ ഉൾക്കൊള്ളുന്നു. അധ്യാപകൻ എന്നാൽ ആശാന്മാരാകാം, ഡയറക്ടർ ആകാം. ദൃശ്യ കലയുടെ അധ്യാപകനായി നിലകൊള്ളുന്ന ശശി കുളമടയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു