മികച്ച കഥകൾ
- Details
- Written by: Molly George
- Category: prime story

(Molly George)
ഉപ്പച്ചിയുടെ മടിയിൽ തലവെച്ച് കൊച്ചുസജ്ന കിടന്നു. അവളുടെ കരച്ചിലിന്റെ തേങ്ങലുകൾ അപ്പോഴും അടങ്ങിയിട്ടില്ലായിരുന്നു. അയാളുടെ വിരലുകൾ അവളുടെ ചുരുണ്ട മുടിയിഴകളെ മെല്ലെ തഴുകി തലോടി കൊണ്ടിരുന്നു.
- Details
- Written by: V Suresan
- Category: prime story

(വി.സുരേശൻ)
ഒരാൾക്ക് കുറവൊന്നുമില്ല, കൂടുതലാണെങ്കിലും പ്രശ്നമാണ്. ഇനി നമുക്ക് പ്രശ്നം ഇല്ലെങ്കിലും മറ്റുള്ളവർക്ക് പ്രശ്നമാണ്. അവന് ഒരു എല്ല് കൂടുതലാണ് എന്നു പറയുന്ന പോലെ. ഹൃതിക് രാജന് എല്ലല്ല, ഒരു വിരലാണ് കൂടുതൽ. വലത്തേ കാലിൽ ആറു വിരലുകൾ ഉണ്ട്.
- Details
- Written by: Divya Reenesh
- Category: prime story

( Divya Reenesh)
പകൽ വെറുതെ ഇരുന്ന് മടുത്തപ്പോഴാണ് ഒരു നേരമ്പോക്കിന് സൈക്കിൾ ചവുട്ടിയാലോന്നൊരാലോചന അയാളുടെ മനസ്സിൽ തോന്നിയത്. ആദ്യമൊക്കെ ഉള്ളിന്റെ ഉള്ളീന്ന് എറങ്ങിവന്ന ആ ചിന്തയെ പലതും പറഞ്ഞു മടക്കിയയക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് അയാൾക്കും അത് നല്ലൊരു കാര്യമാണെന്ന് തോന്നി. പകലുറക്കം വരാതെ ചൂരൽക്കസേരയിൽ വെറുതെയിരുന്ന് അയാൾക്ക് മടുത്തിരുന്നു.
- Details
- Written by: T V Sreedevi
- Category: prime story

(T V Sreedevi )
അമ്മയുടെ അലമാരയിൽ നിന്നും പഴയ ആൽബം പുറത്തെടുത്ത് പേജുകൾ മറിച്ചു നോക്കുന്നത് മണിക്കുട്ടിക്ക് എന്നും വലിയ ഇഷ്ടമായിരുന്നു.
"എന്തിനാ മണിക്കുട്ടീ അതിങ്ങനെ ദിവസോം പുറത്തെടുക്കണേ? അതൊക്കെകീറിപ്പറിഞ്ഞു പോകും. പഴയ ഫോട്ടോകളല്ലേ?" അമ്മ ശാസിക്കുമ്പോൾ മണിക്കുട്ടി ആൽബം തിരികെ വെയ്ക്കും.
- Details
- Written by: Pearke Chenam
- Category: prime story

കാറിന്റെ ഡിക്കിയില്‍ നിന്നും അയാള്‍ പഴയ പാര്‍ട്സുകളെല്ലാം എടുത്ത് കാര്പോര്ച്ചിനരുകിലെ അരമതിലില്‍ നിരത്തി. എത്ര നന്നായി ഇതെല്ലാം ഇങ്ങോട്ടെടുത്തത്. സാധാരണ പാര്‍ട്സുകള്‍ മാറ്റേണ്ടി വരുമ്പോള്‍ പഴയതെല്ലാം വര്‍ക്ക്ഷോപ്പില്‍ തന്നെ ഉപേക്ഷിക്കുകയാണ് പതിവ്.
- Details
- Written by: Sathish Thottassery
- Category: prime story

‘ആദ്യമവര്‍ ജുതന്മാരെ തേടി വന്നു, ജുതനല്ലാത്തതിനാല്‍ ഞാന്‍ മിണ്ടിയില്ല, പിന്നെ അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു, കമ്മ്യൂണിസ്റ്റല്ലാത്തതിനാല്‍ ഞാന്‍ മിണ്ടിയില്ല. പിന്നെ അവര്‍ തൊഴിലാളി നേതാക്കളെ തേടി വന്നു, ഞാന്‍ തൊഴിലാളി നേതാവല്ലാത്തതിനാല്‍ മിണ്ടിയില്ല. ഒടുവില്‍ അവര്‍ എന്നെ തേടി വന്നു.
- Details
- Written by: T V Sreedevi
- Category: prime story

"പോകണോ?"
"എങ്ങനെ പോകും?"
എല്ലാവരെയും എങ്ങനെ ഫേസ് ചെയ്യും.?
പോകാതിരിക്കാനും കഴിയില്ല. അവർ തേടിയെത്തും. തൊട്ടപ്പുറത്തെ വീട്ടിൽ സഹപാഠിയും, ആത്മ സുഹൃത്തുമായ ജോബിയും കുടുംബവും കാനഡയിൽ നിന്നും എത്തിയിട്ടുണ്ട്.
- Details
- Written by: Molly George
- Category: prime story

ആവേശത്തോടെ കരയിൽ വീണടിഞ്ഞ് തിരിച്ചു പോകുന്ന തിരമാലകൾ സലോമിയ്ക്ക് കൗതുക കാഴ്ചകളായി. ജിവിതത്തിലെ ഇണക്കങ്ങളും, പിണക്കങ്ങളും, എഴുതുകയും, മായിച്ചുകളയുന്നതും ചെയ്യുന്നതു പോലെ തിരമാലകള്‍ കരയിൽ ചിത്രം വരച്ചു.
- Details
- Written by: Lincy Varkey
- Category: prime story

- Details
- Written by: T V Sreedevi
- Category: prime story

(T V Sreedevi )
ഇരുട്ടിന്റെ മൂടുപടമണിഞ്ഞു രാത്രിയെത്തി. കിടന്നിട്ട് നന്ദനയ്ക്ക് ഉറക്കം വന്നില്ല. നാളെ തന്റെ കല്യാണനാളാണ്. ഏറ്റവും ഭീതിയോടെ കാത്തിരുന്ന നാൾ. തന്റെ സ്വപ്നങ്ങളേയും പ്രതീക്ഷകളെയും എല്ലാം തകർത്തു കൊണ്ട് തന്റെ സമ്മതമില്ലാതെ നടത്തുന്ന വിവാഹം. ഇപ്പോഴാണ് കളിയും ചിരിയും ബഹളങ്ങളുമൊക്കെ കഴിഞ്ഞ് എല്ലാവരും ഉറങ്ങാൻ കിടന്നത്.വരനും വധുവും ഒരേ കുടുംബത്തിലെ തന്നെയായതുകൊണ്ട് കല്യാണചെക്കനുൾപ്പെടെ ബന്ധുക്കളെല്ലാം പങ്കെടുത്ത വിഭവസമൃദ്ധമായ അത്താഴസദ്യ ഒരുക്കിയിരുന്നു.
- Details
- Written by: പ്രിയവ്രതൻ S
- Category: prime story

ജീവിതത്തിൽ എന്നെങ്കിലും ഒരു കൊടുങ്കാറ്റുണ്ടായിക്കാണാൻ നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? ചുരം കടന്നുവരുന്ന പാലക്കാടൻ കാറ്റിനേക്കാൾ ശക്തിയുള്ള ഒരു കാറ്റ്? അല്ലെങ്കിൽ മാമരങ്ങളുടെ ഉടയാടകൾ
