മികച്ച കഥകൾ
- Details
- Written by: പ്രിയവ്രതൻ S
- Category: prime story

പുഴക്കരയിലെ കള്ളുഷാപ്പിനു പല പ്രത്യേകതകളും ഉണ്ടായിരുന്നു. ഒരു വശത്തു ജീവനുള്ള പുഴയും, മറു വശത്തു പുഴയിലേക്കൊഴുകി ഒന്നിക്കുന്ന ചെറിയ തോടും, മുന്നിലായി ഗ്രാമവീഥിയും തീർത്ത
- Details
- Written by: Jojy Paul
- Category: prime story

തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
- Details
- Written by: Deepa Mangalamdam
- Category: prime story

കത്തുന്ന ഉച്ചവെയിലിൽ, വലിച്ചുകെട്ടിയ കുഞ്ഞുഷീറ്റിനു താഴെ മെറ്റൽകൂമ്പാരങ്ങൾക്കു പിന്നിലിരുന്ന് മെറ്റലടിക്കുന്ന രാധയുടെ, ചുറ്റികത്തഴമ്പുപൊട്ടിയ നീറ്റലിലേക്ക് രണ്ടിറ്റു കണ്ണുനീർതുള്ളികൾ അടർന്നുവീണു!
- Details
- Written by: Jojy Paul
- Category: prime story

ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.
മുറിയിലെ അരണ്ടവെളിച്ചത്തിൽ ബെഞ്ചിൽ കിടന്നുറങ്ങുന്ന ഭാര്യയെ കാണാം. അവൾ വളരെ താളത്മകമായാണ് ഉറങ്ങുന്നത്. ഇടക്കൊരു ചൂളം വിളിയുമുണ്ട്. വിളിച്ചുണർത്തുന്നില്ല. പാവം ഉറങ്ങിക്കോട്ടെ.
- Details
- Written by: Jojy Paul
- Category: prime story

ക്രൈസ്റ്റ് കോളേജ് - പണ്ടൊക്കെ പത്താം ക്ലാസ്സിലെ പരീക്ഷകളുടെ ഫലം കാത്തിരിക്കുന്ന ഇരിഞ്ഞാലക്കുടയിലെയും പ്രാന്തപ്രദേശങ്ങളിലെയും ആൺകുട്ടികളുടെ വലിയൊരു സ്വപ്നമായിരുന്നു ക്രൈസ്റ്റ് കോളേജിൽ പഠിക്കണമെന്നത്.
- Details
- Written by: Jojy Paul
- Category: prime story

“ഹാദാ, ബിന്ദ് വല്ല വലദ്?” (കുഞ്ഞ് പെണ്ണാണോ അതോ ആണാണോ?)
“വലദ്” (ആൺ കുട്ടി)
“അള്ളാ കരീം”
- Details
- Written by: Jojy Paul
- Category: prime story

അഞ്ച് വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം സൗദി അറേബിയയിൽ നിന്നും ആദ്യമായി അവധിക്കു നാട്ടിൽ എത്തിയതാണ്. നാടെല്ലാം ഒരുപാടു മാറിപ്പോയിരിക്കുന്നു. അംബാസിഡർ കാറുകളെല്ലാം
- Details
- Written by: Deepa Mangalamdam
- Category: prime story
എന്തിനു വേണ്ടിയായിരുന്നു ആ ഉപേക്ഷിക്കപ്പെടൽ? ഒറ്റപ്പെടലുകളുടെയും, യാതനകളുടെയും നരച്ചു നേർത്ത രാത്രികള്‍ അവള്‍ക്കു സമ്മാനിച്ച കരുത്തിന്റെ കാമ്പുള്ള ചോദ്യം മറ്റാരോടുമായിരുന്നില്ല. ജന്മം കൊടുത്ത പ്രപഞ്ച സത്യങ്ങളോടായിരുന്നു.
- Details
- Written by: Sathesh Kumar O P
- Category: prime story

ആടിയൊഴുകുന്ന മഞ്ഞുകാറ്റിനപ്പുറത്ത് മലയരുകിലൂടെ ഓടി ഇറങ്ങുന്ന കോളേജ് ബസിന്ടെ മഞ്ഞനിറം കണ്ടതും ചില്ലു ജാലകത്തിനരുകിൽ നിന്നും വൈഷ്ണവി ഞെട്ടിത്തിരിഞ്ഞ് ഹോസ്റ്റലിൻറെ താഴത്തെ നിലയിലേക്ക് പടികൾ ഓടിയിറങ്ങി.
- Details
- Written by: Sathesh Kumar O P
- Category: prime story

(Sathesh Kumar O P)
ചെളിയിൽ പുതഞ്ഞടിഞ്ഞ ഒരു തകർന്ന കപ്പൽ പോലെ ആട്ടു പാലത്തിൻറെ അസ്ഥികൂടം അയാൾക്ക് അഭിമുഖമായി ഉണങ്ങി കിടന്നിരുന്നു. നട്ടെല്ലിന് ഇരുവശവും ഒടിഞ്ഞു തൂങ്ങി കിടക്കുന്ന വാരിയെല്ലുകൾ പോലെ ആട്ടു പാലത്തിൻറെ മരപ്പലകകൾ ദ്രവിച്ചു കിടക്കുന്നത് അയാൾ കണ്ടു. അയാളുടെ നേർത്ത മുടിയിഴകളെ ചലിപ്പിച്ചുകൊണ്ട് തലയ്ക്കുമുകളിലൂടെ ഒരു ചെറു കാറ്റ് പതുക്കെ കടന്നു പോയി.
- Details
- Written by: Sajith Kumar N
- Category: prime story

(സജിത്ത് കുമാർ എൻ)
തീ പാറും വെയിലിനെ തണുപ്പിച്ച്, കഴിഞ്ഞ രാത്രിയിൽ തിമർത്തു പെയ്ത മഴയിൽ നനഞ്ഞ മണ്ണിന്റെ നറു മണത്തിൽ, അവിചാരിതമായി പ്രണയിതാവിനെ കണ്ടുമുട്ടിയപ്പോളു ള്ള സന്തോഷ സൗഗന്ധമാണോ എന്ന് ചിന്തിച്ച് പറമ്പിലൂടെ നടക്കുമ്പോഴാണ് പോക്കറ്റിൽ വെച്ചിരിക്കുന്ന ഫോൺ മുഴങ്ങിയത്.
