മികച്ച കഥകൾ
- Details
- Written by: Usha P
- Category: prime story

(Usha P)
ഇരുപത്തഞ്ചു കൊല്ലം മുൻപ്, പ്രൗഢിയോടെ തലയുയർത്തി നിന്നിരുന്ന കുഞ്ഞിക്കാവമ്മയുടെ വീട്, ചില അവശിഷ്ടങ്ങൾ മാത്രമായി അവശേഷിച്ചിടത്ത് മീര അൽപ്പനേരം ഇരുന്നു.
- Details
- Written by: Thulasi Das. S
- Category: prime story



(ThulasiDas. S)
ആശുപത്രിയുടെ മണം കുറച്ചുയരത്തില് വന്നു നില്ക്കുന്ന മരണത്തിന്റെ മണംപോലെ രാമേട്ടനു തോന്നിതുടങ്ങിയിട്ട് കുറച്ചു നാളായി. അടുത്ത മുറിയില് ഓപ്പറേഷനു വന്ന് രണ്ട് ദിവസം മുന്പ് ഇടനാഴിയില്വെച്ച് പരിചയപ്പെട്ട കുഞ്ഞിരാമനിപ്പോള് എങ്ങനെ ഉണ്ടെന്ന ചോദ്യം പല ആവര്ത്തിയായി. മകന് ഗോപിയും സഹായി മണിയപ്പനും പരസ്പരം മുഖം നോക്കി.
- Details
- Written by: Sathish Thottassery
- Category: prime story

(Sathish Thottassery)
രാത്രി വളരെ വൈകിയിരുന്നു. ഞാൻ ആളനക്കങ്ങളില്ലാത്ത പള്ളിയുടെ കൂറ്റൻ മിനാരങ്ങളെ താങ്ങി നിർത്തിയിരുന്ന ചിത്രത്തൂണിൽ പുറം ചായ്ച്ചിരുന്നു. രാത്രി നിശ്ശബ്ദതക്ക് പോറലേല്പിച്ചു കൊണ്ടുള്ള ചീവീടുകളുടെ രീകാരം എനിക്ക് ചുറ്റും കൊടുമ്പിരികൊണ്ടു. അകലെ നിന്നും ഒരു ഒറ്റപ്പെട്ട ശ്വാനന്റെ നീണ്ട ഓരി ശബ്ദവും കേട്ടു. ഒരു തെമ്മാടി കാറ്റ് കാരണമൊന്നുമില്ലാതെ എന്റെ കരണത്തടിച്ച ശേഷം ഒന്നും മിണ്ടാതെ കടന്നു പോയി.
- Details
- Written by: T V Sreedevi
- Category: prime story

ക്യാഷ്യറുടെ ശബ്ദം കേട്ടപ്പോൾ വേണുമാഷ് കൈവെള്ളയിൽ ചുരുട്ടി പിടിച്ചിരുന്ന ടോക്കനിലേക്ക് നോക്കി.
"ടോക്കൺ എഴുപത്.... ആളില്ലേ?"
ട്രഷറിയിൽ നല്ല തിരക്കായിരുന്നു.
- Details
- Written by: Sathish Thottassery
- Category: prime story

(Sathish Thottassery)
ആകാശം കത്തിക്കരിഞ്ഞ ഏതോ ഭീമാകാരം പൂണ്ട ജീവിയുടെ ശരീരം പോലെ കറുത്തിരുണ്ട് ഭീതിതമായ പ്രതീതി ഉണ്ടാക്കി. കഴിഞ്ഞ ഒരാഴ്ചയായി സൂര്യനെ കാണാനേ ഉണ്ടായിരുന്നില്ല. ആസന്നമായ അത്യാഹിതം സംഭവിക്കാനെന്ന പോലെ സെന്റ് പീറ്റേഴ്സ് വിദ്യാലയവും, മുറ്റത്തെ ചില്ലു കൂട്ടിലെ അന്തോണീസ് പുണ്യവാളന്റെ പ്രതിമയും, പരിസരങ്ങളും വീർപ്പടക്കി നിന്നു.
- Details
- Written by: Madhavan K
- Category: prime story


"ഓപ്പോളേ... രാഷ്ണനാ, ചൂട്ടോടെ ഒരു കട്ടൻ ചായ താ."
- Details
- Written by: Vasudevan Mundayoor
- Category: prime story

(Vasudevan Mundayoor)
ചുവന്നു തുടുത്ത സാന്ധ്യമേഘങ്ങളുള്ള ആകാശത്തിനു കീഴെ ഉറക്കെ കരഞ്ഞുകൊണ്ട് കാക്കകൾ വട്ടമിട്ടു പറന്ന ഒരു സന്ധ്യയിലാണ് ചെറിയമ്മയെ കാണാൻ മുനിസിപ്പൽ ബസ്റ്റാന്റിൽ അയാൾ ബസ്സിറങ്ങിയത്.
- Details
- Written by: Remya Ratheesh
- Category: prime story

(Remya Ratheesh)
ഇളം കാറ്റേറ്റ് ബാൽക്കണിയിലിരുന്ന് മനോരാജ്യം കാണുന്നതിനിടയിലാണ് ഈണത്തിലുള്ള നാടൻ പാട്ടിന്റെ വരികൾ ഒഴുകിയെത്തിയത്. ബാംഗ്ലൂർ നഗരത്തിന്റെ തിരക്കുകളിൽ നിന്നുമൊക്കെ വേറിട്ട് ഗ്രാമത്തിന്റെ സുഗന്ധമുള്ള ആ ശബ്ദമാണ് എന്നെ അവിടെ നിന്നും എഴുന്നേൽക്കാൻ പ്രേരിപ്പിച്ചതു തന്നെ. ഒന്നൊന്നര മണിക്കൂറായി ആ ഇരിപ്പു തുടങ്ങിയിട്ട്. ഇടയ്ക്ക് ഒന്നുരണ്ട് തവണ എഴുന്നേൽക്കാൻ തോന്നിയതാണ്. പക്ഷെ ആ ഇരിപ്പിന്റെ സുഖം നഷ്ടപ്പെടുമല്ലോ എന്നോർത്തപ്പോൾ അവിടെത്തന്നെ ഇരിപ്പുറപ്പിക്കുകയായിരുന്നു . അപ്പോഴാണ് ആ മധുരശബ്ദം! പണ്ടേ നാടൻപാട്ട് എന്റെ വീക്ക്നസാണ്.
- Details
- Written by: Usha P
- Category: prime story

(Usha P)
ഇതാ മനോഹരമായ മറ്റൊരു മൊഴി പ്രൈം കഥ. സ്നേഹത്തിന്റെ ഇഴയടുപ്പം ഭംഗിയായി വരച്ചുകാട്ടിയ Usha.P യ്ക്ക് അഭിനന്ദനങ്ങൾ.
രശ്മിക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. മടിയിൽ കിടക്കുന്ന കുഞ്ഞിന്റെ മുഖത്തേക്ക് അവൾ വീണ്ടും വീണ്ടും നോക്കി. "വാവേ...."
അവൾ പതുക്കെ വിളിച്ചു. അവൻ അവളുടെ നേരെ കൈവീശി ചിരിച്ചു. പിന്നെ ചുരുട്ടിപ്പിടിച്ച കൈ വായിലിട്ട് എന്തോ സംസാരിക്കുന്ന പോലെ ശബ്ദം പുറപ്പെടുവിച്ചു. ഒരു അപരിചിതത്വവും ഇല്ലാതെ, സ്വന്തം അമ്മയോടെന്നപോലെ അവൻ അവളോട് ചിരിച്ചു കളിച്ചുകൊണ്ടിരുന്നു. മറ്റൊരമ്മയുടെ കുഞ്ഞാണ് അതെന്നുപോലും അവളും മറന്നു പോയിരുന്നു.
- Details
- Written by: Anvar Kareparamb
- Category: prime story

(Anvar KRP)
കോഴിക്കോട് നിന്നും എറണാകുളം വരെ അയാൾക്ക് ഞാൻ വെറും അപരിചിതനായിരുന്നു. ഒരു സീറ്റിൽ തൊട്ടടുത്തിരുന്നിട്ടും ഇടയിൽ വൻകരാതിർത്തികൾ വന്നതുപോലെ. ആരാണ് നമുക്കിടയിൽ ദൈർഘ്യമേറ്റുന്നത്. ഇടുങ്ങിയ പാന്റ്സും ഫുൾ കൈ ഷർട്ടും ഇട്ടിരിക്കുന്ന അയാൾക്ക് പ്രാകൃത വേഷത്തിൽ ഇരിക്കുന്ന എന്നോട് ഒരു പുച്ഛഭാവം തോന്നുന്നുണ്ട് എന്ന മനോഭാവമാണ് സദാ വായാടിയായ എന്നെ മൗനിയാക്കിയത്.
- Details
- Written by: Joseph Abraham
- Category: prime story

(Joseph Abraham)
ജോസഫ് എബ്രഹാം എഴുതിയ 'മാതംഗി' യെപ്പറ്റിയുള്ള രണ്ടു പഠനങ്ങൾ മൊഴിയിൽ പ്രസിദ്ധം ചെയ്തിട്ടുണ്ട്. അവയുടെ ലിങ്കുകൾ:
മാതംഗി, ഒരു മനഃശാസ്ത്ര സമീപനം (വിമർശനം )
മാതംഗി, ഒരു പാരിസ്ഥിതിക വായന (വിമർശനം )
