ചുഴി
- Details
- Written by: Dileepkumar R
- Category: novel

ജലപ്പരപ്പിലെ ചുഴി പോലെ സമാധാനം നഷ്ടപ്പെടുത്തിയ ഒരു കാഴ്ച. അതിന്റെ പിറകെ അന്വേഷണയാത്രകൾ. ദുരൂഹതകൾ നിറഞ്ഞ കുറ്റാന്വേഷണ പരമ്പര വായിക്കുക. തീർച്ചയായും ഇതു നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ല.
കളർ ചോക്ക്
- Details
- Written by: Remya Ratheesh
- Category: novel

ഉറക്കം പൂർണ്ണമായും വിട്ടുമാറാതെയാണ് അമ്പാടി എഴുന്നേറ്റ് പുറത്തെ കോലായിൽ വന്നിരുന്നത്. തലേന്ന് തകർത്തു പെയ്ത മഴ! കരിമ്പാറകളുടെ ഉപരിഭാഗത്തെ മനോഹര കാഴ്ചയാക്കി മാറ്റിയിരുന്നു. തണുത്ത കാറ്റ് കൊണ്ട് അവൻ്റെ കുഞ്ഞുമേനി കിടുത്തു. മൂടി പുതച്ച് ഒന്നൂടെ കിടന്നാലോ എന്ന് വിചാരിക്കുമ്പോഴാണ് ദൂരെ നിന്നും അച്ഛൻ്റെ തല വെട്ടം കണ്ടത്.
പൊട്ടി
- Details
- Written by: Asokan Velanthottu Kootala
- Category: story

സുഗുണ ചേച്ചി ഒരു സാധാരണ സ്ത്രീ ആയിരുന്നു. എങ്കിലും പഞ്ചായത്തിലെ ഏവർക്കും സുപരിചിതയുമായിരുന്നു... പ്രദേശത്തെ വീടുകളും, വീട്ടുകാരും ചേച്ചിക്കും സുപരിചിതം. ചിട്ടിപിരിവ്, വട്ടിപിരിവ്, തുടങ്ങിയ ചുറ്റികളിയുമായി കയറിയിറങ്ങാത്ത വീടുകളീല്ല, അവർ കല്ലെറിയാത്ത മാവുകളില്ല, കഫം തുപ്പാത്ത വഴികളില്ല.
വാത്സല്യം
- Details
- Written by: Sumesh Parlikkad
- Category: poetry

ആലോലം മെയ്യിലൂയലാട്ടാം,
താലോലം നിന്നെ ചായുറക്കാം.
കാതോരം ചേലിൽ പാട്ടു മൂളാം,
കണ്ണോരമെന്നും കണിയൊരുക്കാം.
നെടുങ്കല്ലറയിലെ പായല്‍
- Details
- Written by: Anvar Kareparamb
- Category: story
ആ വര്‍ഷത്തെ മഴയ്ക്ക് ഒരു പ്രത്യേക കനമുണ്ടായിരുന്നു. ഹരിഹരന് നെടുങ്കല്ലറയുടെ പടിപ്പുര കടക്കുമ്പോള്‍ ചെരിപ്പിനടിയിലെ പായലില്‍ നിന്ന് ഒരു തണുപ്പ് നെറുകയിലേക്ക് കയറിപ്പോകുന്നത് അയാള്‍ അറിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങോട്ടുള്ള മടങ്ങി വരവാണ്. നഗരത്തിലെ തിരക്കുകളില്‍ നിന്ന്, ചില്ലുജനലുകളും എയര്കണ്ടീഷണറുകളുമുള്ള ജീവിതത്തില്‍ നിന്ന്, ഈ തണുത്ത, ഈര്‍പ്പം നിറഞ്ഞ മൗനത്തിലേക്ക്.
ഓർമ്മകളുടെ പുഴ
- Details
- Written by: Anvar Kareparamb
- Category: story
അതൊരു പഴയ കാലമായിരുന്നു. മഴ കനത്തു പെയ്യുന്ന ഒരു കർക്കിടക മാസം. പുഴയോരത്തെ 'പണിക്കശ്ശേരി' തറവാട്ടിലെ മച്ചിൻപുറത്ത്, മൺചിരാതിന്റെ മങ്ങിയ വെളിച്ചത്തിൽ ബാല്യകാല ഓർമ്മകൾ അയവിറക്കുകയായിരുന്നു അപ്പുണ്ണി മാഷ്.
Page 6 of 10



