വഴിയാത്രക്കാരൻ
- Details
- Written by: Vasudevan Mundayoor
- Category: prime story

(Vasudevan Mundayoor)
ചുവന്നു തുടുത്ത സാന്ധ്യമേഘങ്ങളുള്ള ആകാശത്തിനു കീഴെ ഉറക്കെ കരഞ്ഞുകൊണ്ട് കാക്കകൾ വട്ടമിട്ടു പറന്ന ഒരു സന്ധ്യയിലാണ് ചെറിയമ്മയെ കാണാൻ മുനിസിപ്പൽ ബസ്റ്റാന്റിൽ അയാൾ ബസ്സിറങ്ങിയത്.
സ്വപ്നത്തിൽ കണ്ട കുട്ടി
- Details
- Written by: Usha P
- Category: prime story

(Usha P)
ഇതാ മനോഹരമായ മറ്റൊരു മൊഴി പ്രൈം കഥ. സ്നേഹത്തിന്റെ ഇഴയടുപ്പം ഭംഗിയായി വരച്ചുകാട്ടിയ Usha.P യ്ക്ക് അഭിനന്ദനങ്ങൾ.
രശ്മിക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. മടിയിൽ കിടക്കുന്ന കുഞ്ഞിന്റെ മുഖത്തേക്ക് അവൾ വീണ്ടും വീണ്ടും നോക്കി. "വാവേ...."
അവൾ പതുക്കെ വിളിച്ചു. അവൻ അവളുടെ നേരെ കൈവീശി ചിരിച്ചു. പിന്നെ ചുരുട്ടിപ്പിടിച്ച കൈ വായിലിട്ട് എന്തോ സംസാരിക്കുന്ന പോലെ ശബ്ദം പുറപ്പെടുവിച്ചു. ഒരു അപരിചിതത്വവും ഇല്ലാതെ, സ്വന്തം അമ്മയോടെന്നപോലെ അവൻ അവളോട് ചിരിച്ചു കളിച്ചുകൊണ്ടിരുന്നു. മറ്റൊരമ്മയുടെ കുഞ്ഞാണ് അതെന്നുപോലും അവളും മറന്നു പോയിരുന്നു.
യഥാർത്ഥത്തിൽ ആരെയാണ് കല്ലെറിയേണ്ടത്?
- Details
- Written by: Ansar Thaha
- Category: prime articles
സ്റ്റോണിംഗ് ഓഫ് സുരയ്യ ഒരവലോകനവും, രാഷ്ട്രീയവും. സ്ത്രീ യുടെ ശബ്ദത്തിനും, കണ്ണീരിനും,ജീവനും, മത, പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ യാതൊരു വിലയുമില്ല എന്ന് തെളിയിക്കുന്ന അങ്ങേയറ്റം ക്രൂരവും മാനുഷിക രഹിതവുമായ യഥാർത്ഥ സംഭവത്തിന്റെ പുസ്തക, ചലച്ചിത്രാവിഷ്കാരം എന്ന നിലയ്ക്ക് ഹൃദയവേദനയോടെ മാത്രമെ സ്റ്റോണിംഗ് ഓഫ് സൊരയ്യയുടെ സംഗ്രഹം സാധ്യമാകൂ.
മാതംഗി
- Details
- Written by: Joseph Abraham
- Category: prime story

(Joseph Abraham)
ജോസഫ് എബ്രഹാം എഴുതിയ 'മാതംഗി' യെപ്പറ്റിയുള്ള രണ്ടു പഠനങ്ങൾ മൊഴിയിൽ പ്രസിദ്ധം ചെയ്തിട്ടുണ്ട്. അവയുടെ ലിങ്കുകൾ:
മാതംഗി, ഒരു മനഃശാസ്ത്ര സമീപനം (വിമർശനം )
മാതംഗി, ഒരു പാരിസ്ഥിതിക വായന (വിമർശനം )
വീണ്ടും പൂക്കാലം
- Details
- Written by: Sumesh Parlikkad
- Category: poetry

പതംഗങ്ങളെത്തിയിന്നെൻ വാടിയിൽ,
വാടാമലരിലെ തേനുണ്ണുവാൻ.
വർണച്ചിറകുകൾ മെല്ലെയിളക്കി,
ലജ്ജയാൽ പൂവിൻ കവിളിൽ നുള്ളി.
സ്നേഹത്തിൻ ദീപ നാളം
- Details
- Written by: Molly George
- Category: prime story

(Molly George)
കോടമഞ്ഞിൽ മുങ്ങി കിടക്കുന്ന മലനിരകൾക്കിടയിയിലൂടെ, വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ്. കുന്നിറങ്ങി വരുന്ന കുളിർ കാറ്റിന്റെ തലോടലേൽക്കാൻ, ഈ മഞ്ഞും കുളിരും ആസ്വദിക്കാൻ പച്ചപ്പിന്റെ വശ്യതയിൽ മനം മയങ്ങാൻ, കൊതി തോന്നുന്നു.
Page 8 of 10



